in

ഇന്ത്യന്‍ ഇസ്‌ലാമിക സ്മാരകങ്ങള്‍: കത്താറയിലെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കത്താറയില്‍ തുടരുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടരുന്ന ഇന്ത്യയിലെ ഇസ്‌ലാമിക സ്മാരകങ്ങളുടെ ഫോട്ടോ പ്രദര്‍ശനം മികച്ച സന്ദര്‍ശകപ്രതികരണം സൃഷ്ടിക്കുന്നു. പ്രദര്‍ശനം കാണാന്‍ പ്രതിദിനം നിരവധി പേരാണ് കത്താറയിലെത്തുന്നത്. സെപ്തംബര്‍ 28വരെ ബില്‍ഡിങ് 19ലെ ഗ്യാലറി ഒന്നിലാണ് പ്രദര്‍ശനം. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍, കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി തുടങ്ങിയവരും ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. ചലച്ചിത്രസംവിധായകനും കലാ ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ബിനോയ് കെ ബെഹല്‍ പകര്‍ത്തിയ 45 ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍- ഇന്ത്യ സാംസ്‌കാരിക വര്‍ഷത്തിനോടനുബന്ധിച്ചാണ് ഇന്ത്യയുടെ ഇസ്‌ലാമിക ചരിത്രസ്മാരകങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം. ഇസ്‌ലാമിക് മൊനുമെന്റ്‌സ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടിലാണ് വേറിട്ട കലാസൃഷ്ടികള്‍ ഒരുക്കിയിട്ടുള്ളത്.

ഇസ്‌ലാമിക് വാസ്തുവിദ്യയുടെ പ്രൗഡപാരമ്പര്യവും പൈതൃകവും ഉള്‍ക്കൊള്ളുന്ന വേറിട്ട സ്മാരകങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഹൈദരാബാദിലെ ചാര്‍മിനാര്‍, ഹുമയൂണിന്റെ ശവകുടീരം, താജ്മഹല്‍, ആഗ്ര കവാടം എന്നിവയുടെയെല്ലാം ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തിലുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മെഗാ തിരുവാതിരയുടെ നിറവിലൊരു ഓണാഘോഷം…

വിചാരണയില്ലാതെ തടവില്‍ 1000 ദിവസം പൂര്‍ത്തിയാക്കി അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍