in

ഇന്ത്യന്‍ വസ്ത്രവൈവിധ്യം പ്രതിഫലിപ്പിച്ച ഫാഷന്‍ ഷോ ആകര്‍ഷമായി

ഇന്ത്യന്‍ പാരമ്പര്യം പ്രതിഫലിപ്പിച്ച വസ്ത്രപ്രദര്‍ശനം എജ്യൂക്കേഷന്‍ സിറ്റിയില്‍ നടന്നപ്പോള്‍

ദോഹ: ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍നിന്നുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫാഷന്‍ ഷോ എജ്യൂക്കേഷന്‍ സിറ്റിയില്‍ നടന്നു. ഇന്ത്യന്‍ പാരമ്പര്യം പ്രതിഫലിപ്പിച്ച വസ്ത്രപ്രദര്‍ശനം സാംസ്‌കാരിക കൈമാറ്റത്തിനുള്ള ആഗോളവേദിയെന്ന ഖത്തര്‍ ഫൗണ്ടേഷന്റെ പദവി ഊട്ടിയുറപ്പിക്കുന്നതായി. ഭാരതവസ്ത്രം എന്ന പേരിലായിരുന്നു ഫാഷന്‍ ഷോ.

200ലധികം അതിഥികള്‍ പങ്കെടുത്തു. പരമ്പരാഗത ഇന്ത്യന്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ വര്‍ണാഭമായ ഷോ കാണികള്‍ക്ക് വേറിട്ട അനുഭവമായി. ഖത്തര്‍ ഫൗണ്ടേഷന്റെ കമ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ സംസ്‌കാരിക പൈതൃക പരിപാടികളിലെ ആദ്യത്തേതാണിത്. രാജ്യത്ത് ധരിക്കപ്പെടുന്ന തുണിത്തരങ്ങളെക്കുറിച്ച് വസ്ത്രത്തിന് എങ്ങനെ ഒരു കഥ പറയാന്‍ കഴിയുമെന്ന് വെളിവാക്കുന്നതായി പ്രദര്‍ശനം.

ഖത്തറിലെ ഇന്ത്യന്‍ എംബസി, ക്യുഎഫ് പങ്കാളിത്ത സര്‍വകലാശാല വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വിര്‍ജിനിയ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലായിരുന്നു ഷോ. ഖത്തര്‍ മ്യൂസിയംസിന്റെ സാംസ്‌കാരിക വിനിമയ പദ്ധതിയായ ഖത്തര്‍-ഇന്ത്യ 2019 സാംസ്‌കാരിക വര്‍ഷാഘോഷത്തിന്റെ ഭാഗമായിക്കൂടിയായിരുന്നു ഷോ. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്റെ പത്‌നി റിതു കുമരന്‍ ഉള്‍പ്പടെയുള്ളവര്‍ അതിഥികളായി പങ്കെടുത്തു.

ലോകത്തെ ജനങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക കൈമാറ്റത്തിനുള്ള ഒരു വേദിയാണ് ഖത്തര്‍ ഫൗണ്ടേഷനെന്ന് കുമരന്‍ പറഞ്ഞു. ഈ പരിപാടിയില്‍, ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടാനായി.

കമ്മ്യൂണിറ്റികള്‍ക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുകയെന്ന ഞങ്ങളുടെ പൊതു ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കൂടുതല്‍ സഹകരണങ്ങള്‍ക്കായി പ്രതീക്ഷിക്കുന്നതായും പറഞ്ഞു. എജ്യൂക്കേഷന്‍ സിറ്റിയിലുടനീളമുള്ള സര്‍വകലാശാലകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീടുപോലെയാണ്. ഖത്തര്‍ ഫൗണ്ടേഷനും ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിച്ചുകൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുസ്ഥിരവികസന ലക്ഷ്യങ്ങള്‍: യുഎന്‍ യോഗത്തില്‍ ശൈഖ മൗസ പങ്കെടുത്തു

അശ്ഗാലിന്റെ ദക്ഷിണ മലിനജല ശുദ്ധീകരണ പദ്ധതിക്ക് രാജ്യാന്തര അംഗീകാരം