in

ഇന്ത്യയിലേക്ക് പാഴ്‌സലുകള്‍ അയക്കുന്നതിന് ഖത്തര്‍ പോസ്റ്റ് ഓഫര്‍ പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ പോസ്റ്റ് മുഖേന ഇന്ത്യയിലേക്ക് പാഴ്സലുകള്‍ അയക്കുന്നതിന് ഓഫറുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 30 ന് മുമ്പായി പാഴ്സലുകള്‍ അയക്കുന്നവര്‍ക്ക് 66 ശതമാനം വിലക്കിഴിവ് ലഭിക്കും. ഇതുപ്രകാരം വിലക്കുറവില്‍ 30 കിലോ വരെ നാട്ടിലേക്ക് അയക്കാം. ചുരുങ്ങിയത് അഞ്ചു ദിവസത്തിനുള്ളില്‍ പാഴ്സല്‍ ഇന്ത്യയിലെ മേല്‍വിലാസക്കാരന് ലഭിക്കും. ഖത്തര്‍ പോസ്റ്റിന്റെ ഇ-വ്യാപാര സംവിധാനമായ കണക്ടഡ് വിഭാഗത്തിലും നൂതന സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. യുഎസ്, യുകെ, യൂറോപ്പ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഖത്തറിലേക്ക് പാഴ്സലുകള്‍ എത്തിക്കാം.

യുഎസില്‍ നിന്ന് 56 ശതമാനം വിലക്കിഴിവില്‍ 23 റിയാലാണ് അടിസ്ഥാന ഷിപ്പിങ് സേവനനിരക്ക്. പാഴ്സലിന് 100 ഗ്രാമിന് 4.60 റിയാല്‍ വീതവും നല്‍കണം. യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണെങ്കില്‍ 35 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 39 റിയാലാണ് അടിസ്ഥാന നിരക്ക്. 100 ഗ്രാമിന് 2.90 റിയാല്‍ വീതമാണ് നിരക്ക്. സിംഗപ്പൂരില്‍ നിന്ന് 39 റിയാലാണ് അടിസ്ഥാന സേവന നിരക്ക്. പാഴ്സലിന് 100 ഗ്രാമിന് 3.50 റിയാല്‍ വീതം നല്‍കണം. അഞ്ചു മുതല്‍ എട്ടു ദിവസത്തിനുള്ളില്‍ പാഴ്സല്‍ ഖത്തറിലെ വിലാസത്തിലെത്തും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശൈത്യകാല ക്യാമ്പിങ് സീസണ്‍ രജിസ്‌ട്രേഷന് മികച്ച പ്രതികരണം

ഇക്വഡോറിന്റെ സുരക്ഷക്കും സുസ്ഥിരതക്കും പിന്തുണയെന്ന് ഖത്തര്‍