in ,

ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി; ദഹാമിന്റെ പ്രദര്‍ശനം ഫയര്‍ സ്റ്റേഷനില്‍

ദഹാമിന്റെ പ്രദര്‍ശനം ഫയര്‍ സ്റ്റേഷനില്‍ ആരംഭിച്ചപ്പോള്‍

ദോഹ: ഖത്തരി കലാകാരന്‍ ഫറജ് ദഹാമിന്റെ ‘കാണാ കാഴ്ചകള്‍’ എന്ന പേരിലുള്ള പ്രദര്‍ശനത്തിന് ദോഹ ഫയര്‍ സ്റ്റേഷനില്‍ തുടക്കം. മുംബൈയിലെ ‘വാട്ട് എബൗട്ട് ആര്‍ട്ട്’ ഫൗണ്ടേഷനിലെ ഒരു മാസം നീണ്ട താമസത്തിന് ശേഷം തിരച്ചെത്തിയാണ് ദഹാം തന്റെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഈ മാസം 29 വരെ നടക്കും. കാഴ്ചയില്‍ നാം കാണുന്നതിനെയും യാഥാഥ്യത്തെയും കൂട്ടിയോജിപ്പിച്ച് അതിലൂടെ ചരിത്രപരമായ മറച്ചുവെക്കലിന്റെയും ബഹിഷ്‌കരണത്തിന്റെയും ആശയമാണ് ദഹാം പ്രദര്‍ശനത്തിലൂടെ വെളിപ്പെടുത്തുന്നത്.

ഫറജ് ദഹാം

കാണാന്‍ കഴിയുന്നതും അല്ലാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് മുംബൈയില്‍ താമസിക്കുന്ന സമയം ദഹാം തന്റെ കലാരൂപം സൃഷ്ടിച്ചിരുന്നത്.
കൊച്ചിയില്‍ നിന്ന് ശേഖരിച്ച ചൈനീസ് മത്സ്യ ബന്ധന വല ഉപയോഗിച്ചാണ് കൈകൊണ്ട് തീര്‍ത്ത കലാരൂപം മറച്ചുവെച്ചിരിക്കുന്നത്. ചരിത്രത്തിലെ അവ്യക്തമായ മറച്ചുപിടിക്കുക എന്ന ആശയത്തിലാണ് ഈ വലകള്‍ ഉപയോഗിച്ചിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യൂറ്റിയൂബില്‍ ജനപ്രിയ ചാനലുകളിലൊന്നായി അല്‍ജസീറ

ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന്്് 3.25 കിലോ കഞ്ചാവ് പിടികൂടി