
ദോഹ: ഇന്ത്യ- ഖത്തര്‍ സാംസ്‌കാരികവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം കത്താറയില്‍. സെപ്തംബര്‍ ഒന്‍പതു മുതല്‍ 28വരെ കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ബില്‍ഡിങ് 18 ഗ്യാലറി ഒന്നിലാണ് പ്രദര്‍ശനം.
ദി യൂത്ത് ഹോബീസ് സെന്ററിന്റെ സഹകരണത്തോടെ കള്‍ച്ചറല്‍ വില്ലേജ ഫൗണ്ടേഷന്‍ കത്താറയാണ് പ്രദര്‍ശനത്തിന് ചുക്കാന്‍പടിക്കുന്നത്. ഖത്തറിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം അടുത്തറിയാന്‍ പ്രദര്‍ശനം സഹായിക്കും.
സെപ്തംബര്‍ ഒന്‍പതിന് വൈകുന്നേരം ഏഴരക്കാണ് ഉദ്ഘാടനചടങ്ങ്. മുഹമ്മദ് ജുനൈദ്, അയിഷ അല്‍മുഹന്നദി, മുഹീഷ് കുമാര്‍ എന്നീ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.