
ദോഹ: ഇന്ത്യ ഖത്തര്‍ സാംസ്‌കാരികവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി ബീറ്റ്‌സ് ആന്റ് ട്യൂണ്‍സ് ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജുഗല്‍ബന്ദി ഈ മാസം 21ന് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. പത്മഭൂഷന്‍, ഗ്രാമി പുരസ്‌കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് മോഹനവീണയിലും ഗ്രാമിപുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുള്ള മാസ്‌ട്രോ ശശാങ്ക് ഫ്‌ളൂട്ടിലും അമിത ദലാല്‍ സിതാറിലും ഹിമാംശു തബലയിലും പത്രി സതീഷ്‌കുമാര്‍ മൃദംഗത്തിലും വിസ്മയം തീര്‍ക്കും. കത്താറയിലെ ഡ്രാമതീയെറ്ററില്‍(ഹാള്‍ നമ്പര്‍ 16) വൈകുന്നേരം ആറു മുതലായിരിക്കും പരിപാടികള്‍ക്ക് തുടക്കം.