
ദോഹ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തി നാലാമത് ഇന്റര്‍ സ്‌കൂള്‍ കോംപറ്റീഷന്‍സില്‍ 65 പോയിന്റുകള്‍ നേടി എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 37 പോയിന്റുകള്‍ നേടിയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 32 പോയിന്റുകള്‍ നേടി ബിര്‍ള പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ 11 വേദികളിലായി നടന്ന മത്സരങ്ങളില്‍ ഖത്തറിലെ പതിനൊന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രസംഗം, കഥ പറയല്‍, പെയിന്റിംഗ്, ഖുര്‍ആന്‍ പാരായണം, ക്വിസ്, ഖുര്‍ആന്‍ മന:പാഠം, ഖുര്‍ആനിക് തീം പ്രസന്റേഷന്‍, സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.
ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് നടത്തിയ നാലാമത് ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. സയ്യിദ് ഇന്‍തിഖാബ് ആലം മോഡറേറ്ററായി. ഭവന്‍സ് പബ്ലിക് സ്‌കൂള്‍ ഒന്നാമതും ഡി.പി. എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ , ശാന്തിനികേതന്‍ എന്നീ സ്‌കൂളുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. ഖത്തര്‍ ഗസ്റ്റ് സെന്ററിന്റെ കമ്യൂണിറ്റി ആക്റ്റിവിറ്റീസ് തലവന്‍ മുഹമ്മദ് സാബിര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. സാഫിര്‍, എം .എസ്.എ റസാഖ്, ഫാഇസ് അബ്ദു റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.