in

ഇന്‍കാസ് അഴീക്കോട് കമ്മറ്റി പുനഃസംഘടിപ്പിച്ചു

ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികള്‍ നേതാക്കളോടൊപ്പം

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ, നിയോജക മണ്ഡലം കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്് അനീഷ് ബാബു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ആരിഫ് (രക്ഷാ), അനീഷ് അരോളി (പ്രസി), നിസാര്‍ മാങ്കടവ്, നൗഷാദ് (വൈസ് പ്രസി), നിയാദ് എ പി (ജന സെക്ര), രാഹുല്‍, റിയാസ് ആര്‍ പി (ജോ സെക്ര), ജബ്ബാര്‍ (ട്രഷ), മുസഫര്‍ എ പി (ജോ ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
സുരേഷ് കരിയാട്, അനീഷ് ബാബു, നിയാസ് ചെരിപ്പത്ത്, ഷാദുലി, നിഹാസ് കോടിയേരി, ജയചന്ദ്രന്‍, റഹീം റയാന്‍, ശ്രീരാജ് ചൊവ്വ, അബ്ദുല്‍ റഷീദ്, ജംനാസ് മാലൂര്‍, പ്രശോഭ് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നസീം അല്‍ റബീഹില്‍ പ്രതിരോധ കുത്തിവയ്പ്

ജനാധിപത്യ പ്രക്രിയയില്‍ യുവാക്കള്‍ സജീവമായി ഇടപെടണം