
ദോഹ: ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യന്‍ പ്രവാസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂളിലെ ഇന്‍ഡോര്‍ സറ്റേഡിയത്തില്‍ നാലു കോര്‍ട്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. നാലു കാറ്റഗറികളിലായി 70ടീമുകളും 140 കളിക്കാരും പങ്കെടുത്തു. സമാപന ചടങ്ങില്‍ ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് എംഐ ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു.
ഒഐസിസി ഗ്ലോബല്‍ അംഗം ജോണ്‍ ഗില്‍ബെര്‍ട് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോയ്പോള്‍ സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി ഷെബി അബ്ദുള്‍സലാം നന്ദിയും പറഞ്ഞു. ജോണ്സന് മാത്യു, ഷെട്ടി, മുഹമ്മദലി, ജോസഫ്, കെ കെ ഉസ്മാന് സമ്മാനദാനം നിര്‍വഹിച്ചു.
വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്, ഇന്‍കാസ് ഉപദേശക സമിതി ചെയര്മാന് സുരേഷ് കരിയാട്, അഡ്വ. സുനില്‍കുമാര്‍, കരീം നടക്കല്‍, നിഹാസ്, നൗഷാദ്, ബഷീര്‍ നന്മണ്ട, ഫാസില്‍ ആലപ്പുഴ, ഹരി കാസര്‍ഗോഡ്, പരീദ് പിള്ള ആലുവ, വേലായുധന് നായര്‍, ഷറഫുദ്ധിന്‍ നിര്‍വഹിച്ചു.
വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എറണാകുളം എംഎം അബ്ബാസ്, ഷഹീന് മജീദ്, ഷിമ്മി, പരീത്,റാഫി എടത്തല, ഷിമ്മി വര്‍ഗീസ്, ബിനീഷ്, ജസ്റ്റിന് അഷ്കര്‍, ഷിഹാബുദീന്‍ വിതരണം ചെയ്തു.