in ,

ഇന്‍കാസ് കാരംസ് ടൂര്‍ണമെന്റ്: കോഴിക്കോട് ജേതാക്കള്‍

ദോഹ: ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാരംസ് ടൂര്‍ണമെന്റി രാഹുല്‍ ഗാന്ധി ബ്രിഗേഡ്  കോഴിക്കോട് ടീം ജേതാക്കളായി. രണ്ടു ദിവസങ്ങളിലായി ഐ.സി.സിയില്‍ നടന്ന ടൂര്‍ണമെന്റില്‍ പതിനാറു ടീമുകള്‍ മാറ്റുരച്ചു. ജേതാക്കള്‍ക്കുളള ട്രോഫിയും ക്യാഷ് അവാര്‍ഡും ടീം അംഗങ്ങളായ അസ്ലമും മൊയ്തുവും ഹൈദര്‍ ചുങ്കത്തറയില്‍ നിന്നും ഏറ്റുവാങ്ങി.

രണ്ടാം സ്ഥാനക്കാര്‍ക്കുളള ട്രോഫിയും ക്യാഷ് െ്രെപസും മുഹമ്മദ് അല്‍മുല്ല ടീം കരസ്ഥമാക്കി. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് മുബാറക് എരമംഗലം രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം കൈമാറി. ബെസ്റ്റ് റഫറിയായി സുബൈറിനെ തെരഞ്ഞെടുത്തു. മറ്റ് റഫറിമാരായ സലാം, നജീബ്, അഫ്‌സല്‍ എന്നിവരേയും പരിപാടി നിയന്ത്രിച്ച അഷ്‌റഫ് നന്നമുക്കിനെയും ആദരിച്ചു.

ഹമീദ് ചെറുവല്ലൂര്‍, മുനീര്‍ വെളിയങ്കോട്, ഷാജി അയിരൂര്‍, റഊഫ് മക്കരപറമ്പ്, സലീം ഇടശ്ശേരി, നൗഫല്‍ കട്ടുപ്പാറ മറ്റു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മുഹമ്മദലി പൊന്നാനി, നാരായണന്‍ കരിയാട്, ബഷീര്‍ തുവാരിക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. അഷ്‌റഫ് വാകയില്‍ നന്ദി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാന്‍ഡ് മാളില്‍ കോഴിക്കോടന്‍ ഹല്‍വ ഫെസ്റ്റിന് തുടക്കം

ക്യുസിഡിസിയുടെ പ്രഥമ കരിയര്‍ അക്കാഡമി സമാപിച്ചു