
ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍
ദോഹ: ഇന്‍കാസ് ഖത്തര്‍ കോട്ടയം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മത്താര്‍ ഖദീം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി അബിന്‍ അബ്രഹാം (പ്രസിഡന്റ്), മാത്തുക്കുട്ടി കോട്ടയം (ജനറല്‍ സിക്രട്ടറി), സനൂപ് ഫിലിപ്പ് (ട്രഷറര്‍), ഫ്രഡ്ഡി ജോര്‍ജ് (സി സി നോമിനി), സോണി സബാസ്റ്റ്യന്‍, മനോജ് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), അദീഷ് ജോസഫ്, ലിയോ തോമസ്, അബി ഫിലിപ്പ്, സെബിന്‍ തോമസ് , പ്രവീണ്‍ പ്രകാശ്, ബിജോ ബാബു, നോബിന്‍ ജേക്കബ്, ആന്റോ ജോസഫ്, പ്രശാന്ത് കുമാര്‍ (സെക്രട്ടറിമാര്‍), സുധീഷ് പി എസ് (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), തോമസ് രഞ്ചി (സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍), ശരത് മോഹന്‍ (ചാരിറ്റി കോര്‍ഡിനേറ്റര്‍), ജേക്കബ് മണി (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കെ കെ ഉസ്മാന്‍, മനോജ് കൂടല്‍, അന്‍വര്‍ സാദത്ത്, നിയാസ് ചെരിപ്പത്ത്, വിപിന്‍ മേപ്പയ്യൂര്‍, സിറാജ് പാലൂര്‍, ഫാസില്‍ വടക്കേകാട് ആശംസകള്‍ നേര്‍ന്നു.