
ദോഹ: സ്വാതന്ത്ര സമര സേനാനികളെ അനുസ്മരിച്ചും കേരളത്തിലെ പ്രളയ ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഖത്തര്‍ ഇന്‍കാസ് ഇന്ത്യയുടെ 73ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഐസിസി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് ഡേവിസ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി മെംബര്‍ മുഹമ്മദലി പൊന്നാനി ഉദ്ഘാടനം ചെയ്തു.
പ്രളയ ബാധിതതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റു ആഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോപ്പച്ഛന്‍ തേക്കേകൂറ്റ് മുഖ്യ പ്രഭാഷണം നടത്തി. ഇന്‍കാസ് നേതാക്കളായ ബോബന്‍, പ്രദീപ് പിള്ളൈ, കമാല്‍ കല്ലത്തയില്‍, എംസി താജുദ്ദീന്‍, ബഷീര്‍ തുവരിക്കല്‍, ഇന്‍കാസ് യൂത്ത് വിംഗ് നേതാക്കളായ ഫഹദ് ചാലില്‍, പി സി നൗഫല്‍, ഷഫാഫ് ഹപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.