in

ഇന്‍കാസ് പേരാമ്പ്ര മണ്ഡലം ‘പ്രയാണ്‍ 2020’ സംഘടിപ്പിച്ചു

ഇന്‍കാസ് പേരാമ്പ്ര മണ്ഡലം ‘ പ്രയാണ്‍ 2020’ല്‍ നിന്ന്‌

ദോഹ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍കാസ് ഒ.ഐ.സി.സി ഖത്തര്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ‘പ്രയാണ്‍ 2020’ എന്ന പേരില്‍ നേതൃപഠന ക്യാമ്പും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കോഴിക്കോട് ഡിസിസി മെംബര്‍ വി.ബി രാജേഷ് ചെറുവണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. കെകെ ഉസ്മാന്‍, സിദ്ദിഖ് പുറായില്‍ ആശംസകള്‍ നേര്‍ന്നു. വിപിന്‍ മേപ്പയൂര്‍ മുഖ്യാതിഥിക്ക് മെമെന്റോ നല്‍കി ആദരിച്ചു.
ഇന്‍കാസ് പേരാമ്പ്ര പ്രസിഡന്റ് അമീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജിതേഷ് സ്വാഗതവും ട്രഷറര്‍ സി എച് സജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രഷര്‍ ബഷീര്‍ നന്ദി പറഞ്ഞു.
നേതൃ പഠന ക്യാമ്പ്, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വടകര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഷമീര്‍ അധ്യക്ഷ വഹിച്ചു. നജാദ്, അബ്ബാസ്, ഹരീഷ്, ബാബുനമ്പിയത്ത്, സുരേഷ് ബാബു, ബഷീര്‍, സജീവന്‍, ഗഫൂര്‍, ഫൈസല്‍ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആടുകളുടെ പ്രദര്‍ശനവും ലേലവും; ഹലാല്‍ ഫെസ്റ്റിവല്‍ കത്താറയില്‍

സൈനിക കോളേജ് ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു