
ദോഹ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും കൊല്‍ക്കത്തയിലേക്കു കൂടി നേരിട്ട് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് ഒന്നു മുതലാണ് സര്‍വീസ്. ദോഹ കൊല്‍ക്കത്ത(6ഇ 1776) വിമാനം ദോഹ സമയം ഉച്ചക്ക് 1.25ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി 8.35ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും. നാലു മണിക്കൂര്‍ 40 മിനുട്ടാണ് യാത്രാസമയം. റിട്ടേണ്‍ വിമാനം(6ഇ 1775) രാവിലെ 9.05ന് പുറപ്പെട്ട് ദോഹസമയം ഉച്ചക്ക്് 12.25ന് എത്തിച്ചേരും. അഞ്ചുമണിക്കൂര്‍ 50 മിനുട്ടാണ് യാത്രാസമയം. ബുക്കിങ് എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ തുടങ്ങിയിട്ടുണ്ട്. വിപണി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര എയര്‍ലൈനാണ് ഇന്‍ഡിഗോ. നിലവില്‍ ഇന്‍ഡിഗോ ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തിവരുന്നു.