in ,

ഇന്‍ഡിഗോ ദോഹയില്‍ നിന്നും ഇന്ത്യയിലേക്കു രണ്ടു സര്‍വീസുകള്‍ കൂടി തുടങ്ങുന്നു

ദോഹ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് രണ്ടു നേരിട്ടുള്ള വിമാനസര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഈ രണ്ടിടങ്ങളിലേക്കും ഇന്‍ഡിഗോ നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഇതിനു പുറമെയാണ് രണ്ടു അധിക സര്‍വീസുകള്‍. ഹൈദരാബാദ്- ദോഹ റൂട്ടിലെ രണ്ടാമത്തെ നേരിട്ടുള്ള സര്‍വീസ് സെപ്തംബര്‍ 16ന് തുടങ്ങും. 6ഇ 1727 വിമാനം ഹൈദരാബാദില്‍ നിന്നും രാത്രി 11.40ന് പുറപ്പെട്ട് പുലര്‍ച്ചെ 1.25ന് ദോഹയിലെത്തിച്ചേരും.

ദോഹ-ഹൈദരാബാദ് 6ഇ 1731 വിമാനം സെപ്തംബര്‍ 17ന് പുലര്‍ച്ചെ 2.25നു ദോഹയില്‍നിന്നും പുറപ്പെട്ട് രാവിലെ 9.05ന് ഹൈദരാബാദിലെത്തും. നിലവിലെ ഹൈദരാബാദ്- ദോഹ 6ഇ 1713 വിമാനം ഹൈദരാബാദില്‍നിന്നും രാവിലെ 6.50ന് പുറപ്പെട്ട് രാവിലെ ഒന്‍പതിന് ദോഹയിലെത്തിച്ചേരും.

ദോഹ ഹൈദരാബാദ് 6ഇ 1714 വിമാനം ദോഹയില്‍നിന്നും രാത്രി 10.05ന് പുറപ്പെട്ട് രാവിലെ 4.50ന് ഹൈദരാബാദിലെത്തും. യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. സെപ്തംബര്‍ 16 മുതല്‍ ഡല്‍ഹിയിലേക്കും നേരിട്ടുള്ള രണ്ടാമത്തെ സര്‍വീസ് തുടങ്ങും. ഡല്‍ഹി-ദോഹ 6ഇ 1775 വിമാനം ഡല്‍ഹിയില്‍നിന്നും രാത്രി 8.20ന് പുറപ്പെട്ട് രാത്രി പത്തിന് ദോഹയിലെത്തും.

ദോഹ- ഡല്‍ഹി 6ഇ 1776 വിമാനം രാത്രി പതിനൊന്നിന് ദോഹയില്‍ നിന്നും പുറപ്പെട്ട് രാവിലെ 5.15ന് ഡല്‍ഹിയിലെത്തും. ദോഹ- ഡല്‍ഹി റൂട്ടില്‍ എ320 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചായിരിക്കും സര്‍വീസ നടത്തുക. ഇപ്പോള്‍ നിലവിലുള്ള ഡല്‍ഹി-ദോഹ 6ഇ 1701 വിമാനം ഡല്‍ഹിയില്‍നിന്നും പുലര്‍ച്ചെ 1.55ന് പുറപ്പെട്ട് രാവിലെ 3.40ന് ദോഹയിലെത്തും.

ദോഹ-ഡല്‍ഹി 6ഇ 1702 വിമാനം ദോഹയില്‍നിന്നും ഉച്ചക്ക് 2.15ന് പുറപ്പെട്ട് രാത്രി 8.35ന് ഡല്‍ഹിയിലെത്തും. ഡിസംബര്‍ 31വരെ രണ്ടു റൂട്ടുകളിലേക്കും വിമാനസര്‍വീസുകള്‍ക്കായുള്ള ബുക്കിങ് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുവൈത്ത് പ്രതിനിധിസംഘം ഹമദ് രാജ്യാന്തരവിമാനത്താവളം സന്ദര്‍ശിച്ചു

അറബ് ബീച്ച് വോളി: ഖത്തര്‍ ഫലസ്തീനെ തോല്‍പ്പിച്ചു