
ദോഹ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ദോഹയില്‍ നിന്നും ഇന്ത്യയിലെ ചെന്നൈയിലേക്ക് രണ്ടാമതൊരു സര്‍വീസ് കൂടി നടത്താനൊരുങ്ങുന്നു. അടുത്തമാസം മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ മധ്യത്തിനുശേഷം തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള രണ്ടു അധിക സര്‍വീസുകള്‍ തുടങ്ങുന്നതിനും ഇന്‍ഡിഗോക്ക് പദ്ധതിയുണ്ട്. ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ അറിയിപ്പു പ്രകാരം ദോഹ- ചെന്നൈ സെക്ടറിലെ രണ്ടാമത്തെ നേരിട്ടുള്ള സര്‍വീസ് സെപ്തംബര്‍ 23ന് തുടങ്ങും.
ചെന്നൈ- ദോഹ 6ഇ 1001 വിമാനം ചെന്നൈയില്‍ നിന്നും രാത്രി 7.45ന് പുറപ്പെട്ട് രാത്രി പത്തിന് ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചേരും.
ദോഹ-ചെന്നൈ 6ഇ 1002 വിമാനം ദോഹയില്‍ നിന്നും രാത്രി പതിനൊന്നിന് പുറപ്പെട്ട് പുലര്‍ച്ചെ 6.05ന് ചെന്നൈയിലെത്തും. നിലവില്‍ ഇന്‍ഡിഗോ ദോഹ- ചെന്നൈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.