in ,

ഇഫ്താര്‍ മീറ്റും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കൂറ്റനാട് മഹല്ല് കൂട്ടായ്മ ഇഫ്താര്‍ മീറ്റും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. മദീനത് ഖലീഫ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ ജനറല്‍ ഫിസീഷ്യന്‍ ഡോ. ഷമീര്‍.എ.വി. രോഗപ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും റമദാനില്‍ രോഗിക്കള്‍ സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ചും സംസാരിച്ചു. പ്രസിഡന്റ് എ.വി. ജലീല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ.വി. ബഷീര്‍ ഉദ്ഘാടനം ചെയ്തു.    

നിര്‍ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായം, ജോലി ചെയ്യാന്‍ പറ്റാത്ത മെമ്പര്‍മാര്‍ക്കുള്ള പെന്‍ഷന്‍, മെമ്പര്‍മാര്‍ക്കുള്ള ബെനവലന്റ് ഫണ്ട്, മാറാ രോഗികള്‍ക്കും വേദന അനുഭവിക്കുന്നവര്‍ക്കും സാന്ത്വനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മ നടത്തി വരുന്നുണ്ട്്. മെംബെര്‍മാര്‍ക്കുള്ള ബെനവലന്റ് ഫണ്ട് വിതരണം സമീര്‍.ടി.കെ, ശറഫുദ്ധീന്‍, ബുക്കാര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഷാജി.എ.വി. അബ്ദുള്‍ റഹ്മാന്‍, ബഷീര്‍, റഷീദ്, ഷൗക്കത് പരിപാടിക്ക് നേതൃത്വം നല്‍കി. സെക്രട്ടറി പി.എ.നാസര്‍ സ്വാഗതവും ട്രഷറര്‍ വി.പി. ഷകീര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹൃദയാഘാതം: രണ്ട് മലയാളികള്‍ ഖത്തറില്‍ മരിച്ചു

എസ്.കെ.എസ്.എസ്.എഫ് ട്രന്റ് ആര്‍ പി പൂള്‍ തുടക്കം കുറിച്ചു