in ,

ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു


ഖത്തര്‍ പാറക്കടവ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ മീറ്റില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തക്കോയ തങ്ങള്‍ സംസാരിക്കുന്നു

ദോഹ: ഖത്തര്‍ പാറക്കടവ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ക്യുപിഡബ്ല്യൂഎ) ഇഫ്താര്‍ മീറ്റും സ്‌നേഹസംഗമവും സംഘടിപ്പിച്ചു. എംആര്‍എ റസ്‌റ്റോറന്റില്‍ നടന്ന സംഗമത്തില്‍ സമസ്ത കേരള ജംഈയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തക്കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ക്യുപിഡബ്ല്യൂഎ പ്രസിഡണ്ട് എംപി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചയ്തു. ആക്കോട് ഇസ്ലാമിക സെന്റര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ ഹുദവി റമദാന്‍ പ്രഭാഷണവും സുലൈമാന്‍ മേല്‍പത്തൂര്‍ മോട്ടിവേഷന്‍ ക്ലാസും നടത്തി. ക്യുപിഡബ്ല്യൂഎ ജനറല്‍ സെക്രട്ടറി കെ.കെ ഉസ്മാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സലിം കൊയിലോത്ത് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമ്മയോടൊപ്പം ഹൃദയപൂര്‍വ്വം

കെഎംസിസി വളാഞ്ചേരി ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും