
ദോഹ: കോഴിക്കോട് സിറ്റി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി മുസ്തഫ എലത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പി ഇല്ല്യാസ് മാസ്റ്റര്‍ ഉദ്ബോധന പ്രസംഗം നടത്തി. കോഴിക്കോട് സി.എച്ച് സെന്ററിനുള്ള മണ്ഡലം കമ്മിറ്റിയുടെ ഇഫ്താര്ഫണ്ട് പ്രസിഡണ്ട് ഇസ്മാഈല്‍ കിണാശേരി ജില്ലാ ജനറല്‍ സെക്രട്ടറി ഇല്ല്യാസ് മാസ്റ്ററെ ഏല്പിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എന്‍.പി അബ്ദുറഹിമാന്, ഷരീഫ് മാമ്പയില്‍, സെക്രട്ടറി മുജീബ് ഒ.കെ, ഷാനവാസ് ബേപ്പൂര്‍ പരിപാടിയില്‍ സംബന്ധിച്ചു. മുജീബ് കൊയിശ്ശേരി, സഹിര്‍ഷാ, ഇസ്മായീല്‍ മായനാട്,അബ്ദുല്‍ സലീം, അബ്ദുല്‍ സലാം നേതൃത്വം നല്കി. അഡ്വ. ഹിഫ്സുല്‍ റിയാസ് അധ്യക്ഷത വഹിച്ചു. റിയാസ് ബാബു സ്വാഗതവും നിസാര്‍ ചെലവൂര്‍ നന്ദിയും പറഞ്ഞു.