in ,

ഇഫ്്്താര്‍ സംഗമവും പ്രാര്‍ഥനാ സദസ്സും


കെഎംസിസി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മറ്റി ഇഫ്താര്‍ സംഗമം റയീസ് പെരുമ്പ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഖത്തര്‍ കെഎംസിസി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മറ്റി ഇഫ്താര്‍ സംഗമവും അലി എരുവാട്ടി, എം ഇ മമ്മു ചപ്പാരപ്പടവ്  എന്നിവര്‍ക്ക്  വേണ്ടി   പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. പരിശുദ്ധ ഹജ്ജ്   കര്‍മത്തിന് പോകുന്ന അഷ്‌റഫ് പള്ളക്കന്‍, എംസി റാഷിദ് എന്നിവര്‍ക്കുള്ള  യാത്രയപ്പും യോഗത്തില്‍ നല്‍കി. വി വി മുഹമ്മദ് ക്കുഞ്ഞി അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന സെക്രട്ടറി റയീസ് പെരുമ്പ ഉദ്ഘാടനം ചെയ്തു.

ദാവൂദ് തണ്ടപ്പുറം, മൊയ്ദീന്‍ കമ്പില്‍, ഇബ്രാഹിം പുളിക്കൂല്‍, റസാഖ് സി പി, അലിക്കുഞ്ഞി ചപ്പാരപ്പടവ്, എം അബ്ദുല്‍ ഖാദര്‍ ഹാജി, അശ്‌റഫ് പള്ളക്കന്‍, റാഷിദ്  എംസി പ്രസംഗിച്ചു. യൂനുസ് ശാന്തിഗിരി സ്വാഗതവും ശറഫുദ്ധീന്‍ നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ വളപട്ടണം കൂട്ടായ്മ

കടത്തനാട് മഹോത്സവം ജൂണ്‍ ആറിന് ആരംഭിക്കും