
ദോഹ: മുപ്പത്തി രണ്ട് വര്‍ഷമായി പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് അലി മസ്ജിദില്‍ ജോലി ചെയ്തുവരുന്ന ഇമാം മുഹമ്മദ് അലി മുസ്്‌ലിയാര്‍്ക്ക് ഖത്തര്‍ സൈഫ് അലി കൂട്ടായ്മ ദോഹയില്‍ സ്വീകരണം നല്‍കി. പ്രമുഖ വ്യവസായി മൂസ കുറുങ്ങോട്ട് ഇമാമിന് മൊമെന്റോ നല്‍കി ആദരിച്ചു. 36 വര്‍ഷം ഖത്തറില്‍ പ്രവാസി ആയിരുന്ന കൂടത്തില്‍ മുമഹമ്മദിനെയും ചടങ്ങില്‍ ആദരിച്ചു. യൂനുസ് സി എച് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി മുസ്്‌ലിയാര്‍, അഷ്‌റഫ് കെ കെ, സമദ് കുയ്യാല്‍, ഫഹദ് പി വി, ഇന്‍സാഫ്, അന്‍വര്‍ സംസാരിച്ചു. നൗഫല്‍ നല്ലൂര്‍ സ്വാഗതവും ജിയാഫ് തിരുവമ്പാടി നന്ദിയും പറഞ്ഞു.