in , , , , ,

ഇറാഖിലെ സംഭവവികാസങ്ങള്‍: സംയമനത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍

വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തുന്നു

വിദേശകാര്യമന്ത്രി ടെഹ്‌റാനില്‍, ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി ഔദ്യോഗികസന്ദര്‍ശനാര്‍ഥം ഇറാനിലെത്തി.
ടെഹ്‌റാനില്‍ ഇറാന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റൂഹാനിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസാസന്ദേശം അദ്ദേഹം ഇറാന്‍ പ്രസിഡന്റിന് കൈമാറി. ഇറാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ വികസനവും പുരോഗതിയും അമീര്‍ ആശംസിച്ചു. ഇറാന്‍ പ്രസിഡന്റും അമീറിന് ആശംസകള്‍ അറിയിച്ചു.

വിദേശകാര്യമന്ത്രി ജവാദ് ഷരീഫുമായി കൂടിക്കാഴ്ച നടത്തുന്നു


ചര്‍ച്ചയില്‍ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രത്യേകിച്ച് ഇറാഖിലെ സമീപകാല സംഭവങ്ങള്‍, മേഖലയുടെ കൂട്ടായ സുരക്ഷ നിലനിര്‍ത്തുന്നതിന് സമാധാനപരമായ മാര്‍ഗങ്ങള്‍ തുടങ്ങിയവ ഉയര്‍ന്നുവന്നു. വിദേശകാര്യമന്ത്രി ജവാദ് ഷരീഫ്, ഇറാന്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഡോ.അലി ലരിജാനി എന്നിവരുമായും ഖത്തര്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി. ഇതിനിടെ ഇറാഖിലെ സംഭവവികാസങ്ങളില്‍ സംയമനം പാലിക്കണമെന്ന് ഖത്തര്‍ ആഹ്വാനം ചെയ്തു.
തീവ്രതയുടെ പ്രകടനങ്ങള്‍ തുടരുന്നതിനെതിരെ ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.
അത്തരം സാഹചര്യങ്ങള്‍ നിര്‍ഭാഗ്യകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ ദുഷിച്ച ചക്രം, പ്രത്യക്ഷവും പരോക്ഷവുമായ സായുധ തീവ്രതയുടെ അനന്തരഫലങ്ങള്‍ എന്നിവയില്‍ നിന്നും ഇറാഖിനെയും അവിടത്തെ ജനങ്ങളെയും മേഖലയിലെ ജനങ്ങളെയും ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കണം.
മേഖലയോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ഖത്തര്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യുകെയിലേക്ക് ഖത്തറിന്റെ ക്ഷീരോത്പന്നങ്ങളുടെ കയറ്റുമതിക്ക് പദ്ധതി

പൗരത്വ നിയമം: വിവേചനത്തിനെതിരെ മാനവിക സംഗമം സംഘടിപ്പിച്ചു