in ,

ഇറാനെതിരായ എകപക്ഷീയ ഉപരോധത്തെ പിന്തുണക്കില്ലെന്ന് മഹാതിര്‍ മുഹമ്മദ്‌

ദോഹ ഫോറം ആഗോള പുരസ്‌കാരം അമീര്‍, ഡോ.മഹാതിര്‍ മുഹമ്മദിനു സമ്മാനിക്കുന്നു

ദോഹ: രാജ്യങ്ങളെ നിര്‍ബന്ധിതരാക്കുന്നതിനും ചില പ്രത്യയശാസ്ത്രങ്ങളും മാറ്റങ്ങളും അംഗീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതിനും ഉപരോധം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ.മഹാതിര്‍ മുഹമ്മദ്. ദോഹ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധം ലക്ഷ്യമിടുന്ന രാജ്യങ്ങളെ മാത്രമല്ല, അവരുടെ വാണിജ്യ, സാമ്പത്തിക പങ്കാളികളെയും ബാധിക്കുന്നുണ്ട്. അന്യായവും ഏകാധിപത്യപരവുമായ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരു അന്താരാഷ്ട്ര നിയമവും അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ സാഹചര്യത്തില്‍, ഇറാനെതിരെ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് തന്റെ രാജ്യം പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം അടിവരയിട്ടു. ഈ നടപടികള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണ്. അത്തരം ഉപരോധങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു നിയമം നിര്‍വചിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം യുഎന്‍ പൊതുസഭയോട് ആവശ്യപ്പെട്ടു.
വ്യാപാരയുദ്ധങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി, ഈ യുദ്ധങ്ങള്‍ ശക്തമായ പക്ഷത്തെ പിന്തുണയ്ക്കുന്നുവെന്നും മനുഷ്യ മൂല്യങ്ങളെയും അവകാശങ്ങളെയും മാനിക്കുന്നില്ലെന്നും ലോകമെമ്പാടുമുള്ള ദരിദ്രര്‍ക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതലാണെന്നും പറഞ്ഞു. ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയോ അല്ലെങ്കില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ അംഗീകരിച്ച കോടതികളെ സമീപിക്കുന്നതിലൂടെയോ വ്യാപാര സംഘര്‍ഷങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ പ്രേരിപ്പിച്ച കുറവുകളുടെ ഉറവിടങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് അമീര്‍

ഖത്തര്‍ കെഎംസിസി ദേശീയ ദിന പരിപാടികള്‍ 18ന് അല്‍വഖ്‌റയില്‍