in , ,

ഇറ്റലിയിലെ സ്‌കൂള്‍ സമുച്ചയം ഖത്തറിന്റെ സഹായത്തോടെ തുറന്നു

ഖത്തറിന്റെ സഹായത്തോടെ നവീകരിച്ച ഇറ്റാലിയന്‍ സ്‌കൂള്‍ വീണ്ടും തുറക്കുന്ന ചടങ്ങില്‍ നിന്ന്‌

ദോഹ: 2016ല്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന മസെരാറ്റയിലെ സ്‌കൂള്‍ സമുച്ചയം ഖത്തറിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ചശേഷം വീണ്ടും തുറന്നു. ഇറ്റാലിയന്‍ സര്‍ക്കാരുമായി ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് (ക്യുഎഫ്എഫ്ഡി) ഒപ്പിട്ട ധാരണാപത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഭൂകമ്പം ബാധിച്ച പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി 5.6 ദശലക്ഷം യൂറോയാണ് സംഭാവനയായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സമുച്ചയത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങില്‍ ഖത്തര്‍ ഫണ്ട് പങ്കെടുത്തിരുന്നു.
സ്‌കൂള്‍ സമുച്ചയം പ്രവര്‍ത്തനം പുനരാരംഭിക്കുന്ന ചടങ്ങില്‍ ക്യുഎഫ്എഫ്ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി, ഇറ്റലിയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍മാലികി, ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, നഗര ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 24,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മസെരാറ്റ സ്‌കൂള്‍ സമുച്ചയത്തില്‍ കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍, ജിംനേഷ്യം എന്നിവ ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു. മസെരാറ്റയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭൂകമ്പ ദുരന്തത്തിന് ഇരയായ ജനങ്ങളില്‍ ആത്മവിശ്വാസം പുനസ്ഥാപിക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൂറ്റന്‍ ആഡംബര കപ്പല്‍ ജ്യുവല്‍ ഓഫ് സീസ് ദോഹ തുറമുഖത്ത്

എജ്യൂക്കേഷന്‍ സിറ്റി ട്രാമില്‍ സൗജന്യ യാത്ര, വൈഫൈ