in ,

ഇറ്റാലിയന്‍ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണം

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ഗിയോ മറ്ററില്ലയോ അമീരി ദിവാനില്‍ കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള കാഴ്ചപ്പാടുകളും പുതിയ വികസന സങ്കല്‍പ്പങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ചര്‍ച്ചയില്‍ ഖത്തറിലെ മന്ത്രിമാരും നേതാക്കളും ഇറ്റാലിയന്‍ പ്രസിഡന്റിന് അകമ്പടി സേവിച്ചവരും പങ്കെടുത്തു. അമീരി ദിവാനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഇറ്റാലിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചു.
പ്രസിഡന്റിന്റെ ബഹുമാനാര്‍ഥം അമീര്‍ ഉച്ച വിരുന്നരുക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മികച്ച 50 റിയല്‍എസ്‌റ്റേറ്റ് കമ്പനികളില്‍ നാലെണ്ണം ഖത്തറില്‍ നിന്ന്‌

സ്‌ക്രീന്‍ ഫോര്‍ ലൈഫ് പരിപാടിയില്‍ കാല്‍ലക്ഷം വനിതകള്‍ പങ്കെടുത്തു