in ,

ഇഷ്ട ഗായകരെത്തി; ‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക്് ചന്ദ്രികോത്സവം’ ഇന്ന്

സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക്് ചന്ദ്രികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ ഗായകരായ കണ്ണൂര്‍ ശരീഫ്, ജ്യോത്സനാ രാധാകൃഷ്ണന്‍, രഹ്്‌ന തുടങ്ങിയവരെ ഹമദ് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

ദോഹ: ചന്ദ്രിക ഖത്തര്‍ ഡിജിറ്റല്‍ എഡിഷന്‍ ലോഞ്ചിങും ഗാനവിരുന്നും ‘സ്വിച്ച് ഓണ്‍ ദ സ്‌മൈല്‍ ഫാസ്ട്രാക്് ചന്ദ്രികോത്സവം’ ഇന്ന് വൈകീട്ട്(വ്യാഴം-25) ഏഴുമുതല്‍ ദഫ്‌നയിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. പ്രമുഖ ഗായകരായ ജ്യോത്സനാ രാധാകൃഷ്ണന്‍, കണ്ണൂര്‍ ശരീഫ്, രഹ്്‌ന എന്നിവരും യുവ വയലിനിസ്റ്റ് ഫായിസ് മുഹമ്മദും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തി.

ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും ചന്ദ്രിക പത്രാധിപര്‍ സിപി സൈതലവിയും പരിപാടിയില്‍ സംബന്ധിക്കും. അതിഥികള്‍ക്ക്് ദോഹ ഹമദ് വിമാനത്താവളത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അംഗം ഡോ.അബ്ദുസമദിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നൃത്ത നൃത്യങ്ങള്‍, ഒപ്പന എന്നിവ ഉള്‍പ്പെടുത്തിയുള്ള ഗാനവിരുന്ന്് പരിപാടിയുടെ സവിശേഷതയാണ്്്.

25 റിയാല്‍(സില്‍വര്‍-പ്രവേശനം ഒരാള്‍ക്ക്), 50റിയാല്‍(ഗോള്‍ഡ്-പ്രവേശനം ഒരാള്‍ക്ക്), 100റിയാല്‍(ഡയമണ്ട്-പ്രവേശനം ഒരാള്‍ക്ക്്), 150 റിയാല്‍(ഡയമണ്ട് പ്ലസ്-പ്രവേശനം മൂന്ന് പേര്‍ക്ക്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
പരിപാടിക്കെത്തുന്നവര്‍ക്ക് ഖത്തര്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബിനോട് ചേര്‍ന്ന മൈതാനത്ത് വിശാലമായ പാര്‍ക്കിങ് സൗകര്യം ലഭ്യമായിരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊടുവള്ളി സൂപ്പര്‍ലീഗ് ഫൈവ്‌സ് ഫുട്‌ബോള്‍ 26ന് അല്‍അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍

വുഖൈര്‍ അലീവിയ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം നാളെ