in ,

ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ നിശിത വിമര്‍ശനവുമായി അമീര്‍

ന്യുയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്ത് യുഎന്‍ പൊതുസഭയുടെ 74-ാമത് സെഷനില്‍ സംസാരിക്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി

ദോഹ: ഫലസ്തീന്‍ പ്രദേശങ്ങളിലും അറബ് മേഖലകളിലും ഇസ്രാഈല്‍ തുടരുന്ന അധിനിവേശത്തെ യുഎന്നില്‍ അമീര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈസ്രാഈല്‍ അധിനിവേശം അപലപനീയമാണെന്ന് അമീര്‍ യുഎന്നില്‍ ചൂണ്ടിക്കാട്ടി. അറബ് ഭൂമിയിലെ ഇസ്രാഈല്‍ അധിനിവേശംം യുഎന്നിന്റെ തത്വങ്ങളെ ലംഘിക്കുന്നു.

യുഎന്നിനെയും അതിന്റെ പ്രമേയങ്ങളെയും പരസ്യമായി ധിക്കരിച്ചുകൊണ്ട് നിയമവിരുദ്ധ നടപടികള്‍ തുടരുകയും സെറ്റില്‍മെന്റുകള്‍ വിപുലീകരിക്കുകയും ജറുസലേം നഗരം ജൂതവല്‍ക്കരിക്കുകയുമാണ് ഈസ്രാഈല്‍ ചെയ്യുന്നത്. ഗസയിലെ അന്യായമായ ഉപരോധവും സിറിയന്‍ ഗൊലാന്‍ കുന്നുകളിലെ സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതുമെല്ലാം യുഎന്‍ പ്രമേയങ്ങള പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ്.

ഫലസ്തീന്‍ വിഷയത്തില്‍ നീതിയെ അടിസ്ഥാനമാക്കിയുള്ള ശാശ്വത സമാധാനമാണ് വേണ്ടതെന്ന് അമീര്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം. എല്ലാ അധിനിവേശ അറബ് ഭൂമികളിലെയും ഇസ്രാഈലി അധിനിവേശം അവസാനിപ്പിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു. സിറിയന്‍ ഗൊലാന്‍ കുന്നുകളുടെ സ്വഭാവം മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

സഹോദര ഫലസ്തീന്‍ ജനതക്ക് രാഷ്ട്രീയവും മാനുഷികവുമായ പിന്തുണ നല്‍കുന്നത് ഖത്തര്‍ തുടരുമെന്നും അമീര്‍ വ്യക്്തമാക്കി. ഖത്തര്‍ പിന്തുണക്കുന്ന രാജ്യാന്തര പിന്തുണയുള്ള ലിബിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്നവരെയും മിലിഷിയകളെയും പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും അമീര്‍ വിമര്‍ശനമുന്നയിച്ചു.അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു ഒത്തുതീര്‍പ്പുണ്ട്.

എന്നാല്‍ ചില രാജ്യങ്ങള്‍ ഒരേസമയം രണ്ടുനിലപാടാണ് സ്വീകരിക്കുന്നത്. ഒരു വശത്ത് ഔദ്യോഗികമായി രാജ്യാന്തര ശ്രമങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്ന് പറയുമ്പോള്‍ തന്നെ മറുവശത്ത് നിയമാനുസൃത സര്‍ക്കാരിനെതിരെ ഇടുങ്ങിയ താല്‍പര്യങ്ങള്‍ക്കായി യുദ്ധപ്രഭുക്കളെയും മിലിഷിയകളെയും പിന്തുണച്ചുകൊണ്ട് രാജ്യാന്തര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ കുറ്റപ്പെടുത്തി.

ഡിജിറ്റല്‍ പൈറസി ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ബാധിക്കുന്നുണ്ട്. ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യാന്തരതലത്തില്‍ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന കഴിഞ്ഞ സമ്മേളനത്തിലെ നിര്‍ദേശം അമീര്‍ ആവര്‍ത്തിച്ചു. സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ ഖത്തര്‍ സന്നദ്ധമാണെന്നും അമീര്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള വലിയ വെല്ലുവിളികളെയാണ് ലോകം അഭിമുഖീകരിക്കുന്നത്.

പ്രത്യേകിച്ചും രാജ്യാന്തര സമാധാനത്തിനും സുരക്ഷക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും സുസ്ഥിരവികസനം, അഭയം, കുടിയേറ്റം എന്നിവക്കെല്ലാം ഈ വെല്ലുവിളികള്‍ ഭീഷണിയാകുമ്പോള്‍ നമുക്കുമേല്‍ ബഹുമുഖ പ്രവര്‍ത്തനം അടിച്ചേല്‍പ്പിക്കുന്നു.

രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമുള്ള ആദരവ് ഉറപ്പുവരുത്തുകയും തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലൂടെ സായുധ സംഘട്ടനങ്ങള്‍ തടയുന്നതിനൊപ്പം മറ്റുള്ളവരുടെ ഭൂമി കൈവശപ്പെടുത്തുന്നതിനും പിടിച്ചെടുക്കുന്നതിനും നിരോധിക്കുകയും വേണം. ഇതെല്ലാം ഉറപ്പാക്കണം. രാജ്യാന്തര നിയമലംഘകരെ പിന്തിരിപ്പിക്കണം- അമീര്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

യാസ് ഖത്തര്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു