
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ‘ഹെല്‍ത്ത് ഫോര്‍ ലൈഫ് ‘ എന്ന പേരില്‍ ആരോഗ്യ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
നസീം അല്‍റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ബിഗേഷ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നസീം എച്ച് ആര്‍ മാനേജര്‍ അബ്ദുസ്സലാം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ പങ്കെടുത്തു. ഇസ്ലാഹി സെന്ററിന്റെ മദീന ഖലീഫ ഓഫീസില്‍ നടന്ന ക്യാമ്പില്‍ സൗജന്യ ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും നടന്നു. ജനറല്‍ മെഡിസിന് പുറമെ വിവിധ മേഖലകളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധന നടത്തി. ഡോ. മക്തൂം അബ്ദുല്‍ അസീസ് കൊറോണ വൈറസിനെക്കുറിച്ച് കുറിച്ച് ക്ളാസ് എടുത്തു. വിവിധ ആരോഗ്യ പരിശീലനങ്ങളും മോക്ഡ്രില്ലും നടന്നു.
ഇംത്തിയാസ് അനച്ചി, റിയാസ് വാണിമേല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.