
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ മദീന ഖലീഫ ഓഫീസില്‍ ‘വായനാ മുറി’, ‘കുട്ടികളുടെ വായനാ മുറി’ എന്നിവ ആരംഭിച്ചു. എഴുത്തുകാരന് എം.ടി. നിലമ്പൂര്‍ ഉദ്ഘാടനം ചെയ്തു. വായന എന്നത് കേവലം പുസ്തക പാരായണമല്ലെന്നും അതു പ്രകൃതിയെ കണ്ടെത്തലാണെന്നും മനുഷ്യ മനസ്സുകളെ വായിച്ചറിയലാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍.സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അഷ്റഫ് മടിയേരി തന്റെ പുതിയ പുസ്തകമായ ‘നെയ്യരാണി പാലത്തിനപ്പുറം’ പരിചയപ്പെടുത്തി. മുജീബ് മദനി സ്വാഗതവും ഷൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു. ‘വായനാ മുറി’ എല്ലാ ദിവസവും വൈകിട്ട് ആറു മണി മുതല്‍ പത്തു മണി വരെ പ്രവര്‍ത്തിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും സംഘാടകര്‍ അറിയിച്ചു.