
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹിസെന്റര്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട്: പ്രതീക്ഷകള്‍, വെല്ലുവിളികള്‍’എന്ന വിഷയത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിച്ചു.
വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നതെന്നും സ്വാതന്ത്ര്യംഅതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഓരോ ഇന്ത്യക്കാരനും അനുഭവവേദ്യമാവുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് വര്‍ത്തമാന കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
സെന്റര്‍ ആക്ടിംഗ് പ്രസിഡണ്ട് അശ്‌റഫ് മടിയാരി അധ്യക്ഷത വഹിച്ചു. നസീര്‍ പാനൂര്‍ വിഷയമവതരിപ്പിച്ചു. അനീസ് മാള, ശംസീര്‍അരിക്കുളം, ഷാഹുല്‍ നന്‍മണ്ട, നിസാര്‍ ചെട്ടിപ്പടി, നുനൂജ് യൂസുഫ് പ്രസംഗിച്ചു. അബ്ദുല്‍ലത്തീഫ് നല്ലളം സ്വാഗതവും റിയാസ് വാണിമേല്‍ നന്ദിയും പറഞ്ഞു.