
ദോഹ: ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ചാണ് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്‌പോര്‍ട്‌സ് ഡേ 2020 സംഘടിപ്പിച്ചു. മാര്‍ച്ച്പാസ്റ്റില്‍ കുട്ടികളും വനിതാ ഘടകമായ എംജിഎം അംഗങ്ങളും പങ്കെടുത്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. കെ എന്‍ സുലൈമാന്‍ മദനി, മശ്ഹൂദ് തിരുത്തിയാട്, ആര്‍ വി മുഹമ്മദ്, ഷമീര്‍ വലിയവീട്ടില്‍ സംസാരിച്ചു. ഫുട്‌ബോള്‍, വോളിബാള്‍, ഡോഡ്ജ് ബോള്‍, കമ്പവലി മത്സരങ്ങള്‍ നടന്നു. സ്ത്രീകളുടെ മത്സരങ്ങള്‍ പ്രത്യേക വേദിയില്‍ നടന്നു. മദീന ഖലീഫ മേഖല ഒന്നാം സ്ഥാനവും അബൂ ഹമൂര്‍ മേഖല രണ്ടാംസ്ഥാനവും സ്വന്തമാക്കി. വിജയികള്‍ക്ക് ഖത്തര്‍ കെ എം സി സി സംസ്ഥാന സെക്രട്ടറി മുസ്തഫ എലത്തൂര്‍, ഖാലിദ് അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇംതിയാസ് ആനച്ചി, കണ്‍വീനര്‍ റിയാസ് വാണിമേല്‍, ഹാരിസ് പിടി, നിസ്താര്‍ പട്ടേല്‍, ഷാഹിര്‍ എം ടി, മുഹമ്മദ് ശൗലി, സ്വഫ്‌വാന്‍ പി, നാസര്‍ പി എന്‍ എം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വനിതകളുടെ മത്സരങ്ങള്‍ക്ക് സൈനബ അന്‍വാരിയ, തൗഹീദ റഷീദ്, ഷര്‍മിന്‍ ഷാഹുല്‍ നേതൃത്വം നല്‍കി.