in

ഇസ്‌ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു

ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ ശിഹാബ് മരുതത്ത്, അഷ്‌റഫ് ആച്ചോത്ത്, ശ്രീനാഥ് പറവൂര്‍ എന്നിവര്‍ സംസാരിക്കുന്നു

ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ‘ഭരണഘടന, മതേതരത്വം, പൗര സ്വാതന്ത്ര്യം’ എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. മദീന ഖലീഫ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തു നടന്ന പരിപാടിയില്‍ അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ നസീര്‍ പാനൂര്‍ വിഷയം അവതരിപ്പിച്ചു. ശിഹാബ് മരുതത്ത്, അഷ്‌റഫ്, ശ്രീനാഥ് പറവൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രദോഷ്, ഖലീല്‍ എ പി ആശംസകള്‍ നേര്‍ന്നു. സിറാജ് ഇരിട്ടി സമാപന പ്രസംഗം നടത്തി. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും നൂനൂജ് യൂസഫ് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍: 82 ഫാമുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

നല്ല പൂര്‍വികന്റെ മികച്ച പിന്‍ഗാമി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ