
ദോഹ: കെഎന്‍എമ്മിന്റെ പോഷക ഘടകമായ ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ 2020- 21ലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ലഖ്ത ഓഡിറ്റോറിയത്തില്‍ നടന്ന സമ്പൂര്‍ണ്ണ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഹുസൈന് മുഹമ്മദ് യു (പ്രസിഡന്റ്), അന്‍ഫസ് നന്മണ്ട (ജനറല്‍ സെക്രട്ടറി), ഇസ്മാഈല്‍ വില്യാപ്പള്ളി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാരായി സാലിം മദനി കടവത്തുര്, മുനീര്‍ സലഫി, ഫൈസല്‍ കാരാട്ടിയാട്ടില്, എം എ റസാഖ്, ഹാഫിസ് അസ്ലം എന്നിവരും സെക്രട്ടറിമാരായി മുഹമ്മദ് അലി ഒറ്റപ്പാലം, താജു സമാന്, മിസ്ബാഹ്, അബ്ദുല്‍ ശുകൂര്‍ അല്‍ഖോര്‍, അബ്ദുല്‍ ഹാദി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മുനീര്‍ സലഫി മങ്കട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം എം അക്ബര്‍ ഉദ്ബോധനം നടത്തി. ഓര്ഗനൈസഷനല് കോ ഓര്‍ഡിനേറ്റര്‍ നൂറുദ്ദീന്‍ എ എ തെരഞ്ഞെടുക്കപ്പെട്ടു.