in

ഇസ്‌ലാഹി സെന്റര്‍ നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം 22ന്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാല്‍പ്പതാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം നവംബര്‍ 22 വെള്ളിയാഴ്ച്ച ലഖ്തയിലെ തങ്ങളുടെ ആസ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മത മാനവികതയുടെ നാല് പതിറ്റാണ്ടുണ്ടുകള്‍’ എന്ന പ്രമേയത്തിലാണ് വാര്‍ഷികാഘോഷം. ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ക്യാമ്പോടുകൂടി പരിപാടിക്ക് തുടക്കം കുറിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ എംഎം അക്ബര്‍, ശാഹിദ് മുസ്്‌ലിം ഫാറൂഖി, അന്‍ഫസ് നന്മണ്ട, ശുകൂര്‍ സലാഹി, ഹുസൈന്‍ നജാത്തി എന്നിവര്‍ സംബന്ധിക്കും.
ഇസ്‌ലാഹി സെന്ററിന്റെ എല്ലാ പോഷക ഘടകങ്ങളും സമ്മേളന പ്രമേയത്തെ കാമ്പയിനാക്കി നിശ്ചയിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ വരാനിരിക്കുന്ന ഒരു വര്‍ഷക്കാലം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് ഹുസൈന്‍ മുഹമ്മദ്.യു, ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി മങ്കട, സെക്രട്ടറി അബ്ദുല്‍ ഹാദി, നജീബ് അബൂബക്കര്‍, ടിപി കുഞ്ഞിമുഹമ്മദ്, എന്‍പി അബ്ദുറഹ്മാന്‍, എംഎ അബ്ദുല്‍ലത്തീഫ്, ടിഎം കുഞ്ഞു മുഹമ്മദ്, ഹസ്സന്‍ ടികെ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ആസ്‌പെറ്ററിലെ പരിചരണം: ഫിഫ ഉദ്യോഗസ്ഥരുടെ പ്രശംസ

അടുക്കളത്തോട്ടം ദോഹ ജൈവ കാര്‍ഷികോത്സവം ആഘോഷിച്ചു