
ദോഹ:മുസ്്ലിം ലീഗ് ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് സാഹിബിന്റെ ഓര്‍മ്മക്കായി ചന്ദ്രിക പുറത്തിറക്കുന്ന സ്മരണിക ഉടന്‍ പുറത്തിറങ്ങുമെന്നു ചന്ദ്രിക പത്രാധിപര്‍ സി പി സൈതലവി അറിയിച്ചു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ നിന്ന് അറിയപ്പെടുന്ന നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും അദ്ദേഹത്തിന്റെ ജീവിതയാത്ര രേഖപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമാണെന്നും അത് സ്മരണികയുടെ പണിപ്പുരയില്‍ ബോധ്യപ്പെട്ടതാണെന്നും സി പി സൈതലവി പറഞ്ഞു.800ലധികം പേജുകളില്‍ ലോക നേതാക്കളുടെ അനുസ്മരണകുറിപ്പും ചിത്രങ്ങളുമടങ്ങിയ സ്മരണിക നാളെയുടെ യുവതക്ക് റഫറന്‍സ് ഗ്രന്ഥമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ചരിത്ര രേഖയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ എം സി സി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ വിവിധ ജില്ലാ, മണ്ഡലം ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും ഉപദേശകസമിതി അംഗങ്ങളും പങ്കെടുത്തു. എസ് എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും കോയ കോടങ്ങാട് നന്ദിയും പറഞ്ഞു.