in ,

ഇ മുസ്തഫ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി


സ്വീകരണ സംഗമത്തില്‍ ഇ മുസ്തഫ മാസ്റ്റര്‍ സംസാരിക്കുന്നു

ദോഹ: കൊപ്പം ദാറുല്‍ അത്ഫാല്‍ സ്ഥാപനങ്ങളുടെ പ്രചരണാര്‍ത്ഥം ഖത്തറില്‍ എത്തിയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കൊപ്പം മഹല്ല്, ദാറുല്‍ അത്ഫാല്‍ അനാഥ അഗതി മന്ദിരം സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി യുമായ ഇ മുസ്തഫ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി.

പ്രദേശ വാസികളുടെയും സ്ഥാപനത്തിന്റെ അഭ്യുദയ കാംക്ഷികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. കെഎംസിസി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എം പി ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി വി ടി എം സാദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു.

അഷ്‌റഫ് ഹുദവി പ്രാര്‍ത്ഥന നിര്‍വഹിച്ചു.  ഇ മുസ്തഫ മാസ്റ്റര്‍ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും പദ്ധതികളും  വിശദീകരിച്ചു. പി പി ജാഫര്‍ സാദിഖ്, സുലൈമാന്‍ ആലത്തൂര്‍, അബ്ദുല്‍ റസാക്ക്  ഹാജി വിളത്തുര്‍, സമീര്‍ മുഹമ്മദ് വിളയൂര്‍, മൊയ്തീന്‍ കുട്ടി തെക്കുംമല, സിറാജുല്‍ മുനീര്‍ സംസാരിച്ചു. ദാറുല്‍ അത്ഫാല്‍ സ്ഥാപനങ്ങളുടെ ഖത്തര്‍ ചാപ്റ്ററിന് പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാദാപുരം കെഎംസിസി ആനാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

‘വിന്‍ 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍’ സഫാരിയില്‍ പുതിയ മെഗാ പ്രമോഷന്‍