in ,

ഈത്തപ്പഴ മേള: ആദ്യ ദിനം വില്‍പ്പന നടത്തിയത് 10.7 ടണ്‍

ദോഹ: നാലാമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് ഉപഭോക്താക്കളുടെ ഇടയില്‍നിന്നും മികച്ചപ്രതികരണം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും സൂഖ് വാഖിഫിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ആദ്യദിനത്തില്‍ മാത്രം 10.7 ടണ്‍ ഈത്തപ്പഴങ്ങളാണ് വില്‍പ്പന നടത്തിയത്.

11,210 കിലോ ഈത്തപ്പഴങ്ങളാണ് ആദ്യദിനം വില്‍പ്പനക്കായി ഒരുക്കിയിരുന്നത്. ഇതില്‍ 10,752 കിലോ ഈത്തപ്പഴങ്ങള്‍ വിറ്റുപോയി.

ആദ്യദിനത്തില്‍ 2500 പേരാണ് മേള സന്ദര്‍ശിച്ചത്. ആഗസ്റ്റ് മൂന്നുവരെ നടക്കുന്ന മേളയില്‍ 250 ടണ്ണിലധികം ഈത്തപ്പഴങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മേളയില്‍ 205 ടണ്ണിലേറെ ഈത്തപ്പഴമാണ് വില്‍പ്പന നടത്തിയത്. 54,000ത്തോളം സന്ദര്‍ശകര്‍ പങ്കെടുത്ത മേളയില്‍ 1.7 മില്യന്‍ റിയാലിന്റെ വില്‍പനയാണ് നടന്നത്.

കഴിഞ്ഞവര്‍ഷം 73 ഈത്തപ്പഴ കര്‍ഷകരാണ് മേളയില്‍ പങ്കെടുത്തത്. എണ്‍പതിലേറെ പ്രാദേശിക ഈത്തപ്പഴ ഫാമുകളും ഹസ്സാദ് ഫുഡ് കമ്പനിയും ഇത്തവണ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൂഖ് വാഖിഫില്‍ ഒരുക്കുന്ന വലിയ തമ്പില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം.

ഖലാസ്, അല്‍ശിശി, അല്‍ഖനിസി, അല്‍ബര്‍ഹി, അല്‍ഇര്‍ഖി, അല്‍സില്‍ജി, അല്‍സഖൈ, നബ്ത് സൈഫ്, അല്‍ലുലു, അല്‍റസീസി തുടങ്ങി പ്രാദേശിക ഈത്തപ്പഴങ്ങളുടെ വലിയ നിരയാണ് പ്രദര്‍ശനത്തിലുള്ളത്.

ഇടനിലക്കാരുടെ ഇടപെടലില്ലാതെ ഉന്നത ഗുണനിലവാരത്തിലുള്ള ഈത്തപ്പഴങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് മേളയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സ്വാഭാവിക രുചിയും ഗന്ധവുമുള്ള ഈത്തപ്പഴം എല്ലാതരത്തിലും മികച്ച ഗുണമേന്‍മയുള്ളവയായിരിക്കും.

ആദ്യത്തെ മേളയില്‍ 23 ഫാമുകളില്‍ നിന്നായി 61 ടണ്‍ ഈത്തപ്പഴമാണ് വില്‍പ്പന നടന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സക്കാത്ത് ഫണ്ടിന്റെ പ്രയോജനം ലഭിച്ചത് 3406 വിദ്യാര്‍ഥികള്‍ക്ക്

വഖ്‌റയിലെ അല്‍ജനൂബ് സ്‌റ്റേഡിയത്തില്‍ അത്യാധുനിക ഐസിടി സൗകര്യങ്ങള്‍