in ,

ഈദുല്‍അദ്ഹ മലയാളികളുടെ സങ്കടപ്പെരുന്നാളാവുമ്പോള്‍

റുബിനാസ് കോട്ടേടത്ത്


പ്രവാചകന്‍ ഇബ്രാഹിം നബി (അ)യുടേയും  മകന്‍ ഇസ്മായില്‍ നബി (അ)യുടേയും ത്യാഗസമ്പൂര്‍ണ്ണമായ ജീവിത സ്മരണകള്‍ നെഞ്ചേറ്റി വിശ്വാസികള്‍ ഇന്നു ഈദുല്‍ അദ്ഹ ആഘോഷിക്കുകയാണ്.   ഏകദൈവ വിശ്വാസത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ഉള്‍ക്കൊണ്ട് മനസ്സും ശരീരവും നവീകരിക്കാനുള്ള അവസരമാണു ബലിപെരുന്നാള്‍. 

ഈ വര്‍ഷത്തെ പെരുന്നാള്‍ മലയാളികള്‍ക്ക് സങ്കടപ്പെരുന്നാള്‍ കൂടിയാണ്. തോരാതെ പെയ്യുന്ന മഴ നാടിനെ അനുനിമിഷമെന്നോണം നൊമ്പരപ്പെടുത്തുന്നു. മരണവും അപകടങ്ങളും നഷ്ടങ്ങളുമെല്ലാം ബലിയറുക്കുന്നതിന് പോലും വിഘാതമായ വല്ലാത്ത സാഹചര്യമാണ് നാട്ടില്‍.

നമുക്ക് അവരോട് ഐക്യപ്പെടാനും അവരുടെ സങ്കടങ്ങളില്‍ പങ്കാളികളാവാനും പ്രയാസത്തില്‍ കരയകയറാന്‍ പടച്ചതമ്പുരാനോട് സഹായിച്ചും പെരുന്നാള്‍ ആഘോഷിക്കാം. വിനോദങ്ങള്‍ പരമാവധി കുറക്കാം.  

ആഘോഷങ്ങള്‍ക്കപ്പുറം, സൃഷ്ടാവിലേക്കു കൂടുതല്‍ അടുക്കാനും ഇബ്രാഹിം നബിയുടെയും പത്‌നി ഹാജറ ബിവിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും  ജീവിതത്തിലൂടെ സഞ്ചരിച്ച് വിജയം നേടാമെന്ന പാഠമാണ് ബലിപെരുന്നാള്‍. പ്രിയ മകനെ ബലി നല്‍കണമെന്നു നിര്‍ദേശം ലഭിച്ചപ്പോള്‍ വിശ്വാസത്തിന്റെ ദൃഢതയില്‍ ഇബ്രാഹിം നബി അതിനു തയാറായി.

ആ വിശ്വാസം പരമകാരുണികന്‍ അംഗീകരിച്ചതോടെ മകനു പകരം ഒരു ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അചഞ്ചലമായ വിശ്വാസത്തോടെ തുടരെപ്പെയ്യുന്ന മഴയില്‍ പ്രയാസം നേരിടുന്നവര്‍ക്ക് കരുത്തായി നില്‍ക്കാന്‍ പ്രാപ്തരാവുകയാണ് നാം ചെയ്യേണ്ടത്. അല്ലാഹു അക്ബര്‍…വലില്ലാഹില്‍ ഹംദ്…

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദായേന്‍ മുനിസിപ്പാലിറ്റിയില്‍ ഭക്ഷ്യകേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു

പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി ഖത്തര്‍ ഇന്‍കാസ്