in ,

ഈദ് ദിനത്തില്‍ ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 75,940 പേര്‍

ദോഹ: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ദോഹ മെട്രോ. ഈദുല്‍ ഫിത്വറിന്റെ ഒന്നാം ദിനത്തില്‍ ദോഹ മെട്രോയിലൂടെ യാത്ര നടത്തിയത് 75,940 പേരായിരുന്നു. മെയ് എട്ടിന് സര്‍വീസ് തുടങ്ങിയശേഷം ഏറ്റവുമധികം പേര്‍ ദോഹ മെട്രോയില്‍ യാത്ര നടത്തിയതും ഈദുല്‍ഫിത്വര്‍ ദിനമായ ജൂണ്‍ നാല് ചൊവ്വാഴ്ചയായിരുന്നു.

ഇതിനു മുമ്പ് അമീര്‍ കപ്പ് ഫൈനല്‍ നടന്ന മെയ് പതിനാറിനായിരുന്നു കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. അന്ന് ദോഹ മെട്രോയിലൂടെ 68,725 പേര്‍ യാത്ര നടത്തി. ഈദ് ദിനങ്ങളില്‍ ദോഹ മെട്രോ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നുണ്ട്. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ ഒന്‍പതുവരെ വെള്ളിയാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നുവരെയായിരിക്കും ദോഹ മെട്രോ സര്‍വീസ്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ രാത്രി പതിനൊന്നുവരെയായിരിക്കും സര്‍വീസ്.

സാധാരണ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 11 വരെയാണ് മെട്രോ സര്‍വീസ്. മെയ് എട്ടിന് പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് തുടങ്ങി ആദ്യ രണ്ടുദിവസത്തിനുള്ളില്‍ മാത്രം 80,000ലധികം പേര്‍ മെട്രോയില്‍ യാത്ര നടത്തിയിരുന്നു. ആദ്യദിനത്തില്‍ 37,451 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. രണ്ടാംദിനത്തില്‍ 49,036 പേരുമാണ് രണ്ടാം ദിനത്തില്‍ മെട്രോയില്‍ യാത്ര ചെയ്തത്. രണ്ടു ദിനങ്ങളിലുമായി 86,487 പേര്‍ യാത്ര ചെയ്തു.

റെഡ്‌ലൈന്‍ സൗത്ത് പാതയില്‍ അല്‍ ഖസ്സര്‍ മുതല്‍ അല്‍വഖ്‌റ വരെ പതിമൂന്ന് സ്റ്റേഷനുകളെ ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. വടക്ക് അല്‍ഖസറില്‍നിന്നും ഡിഇസിസി, വെസ്റ്റ്‌ബേ, കോര്‍ണീഷ്, അല്‍ബിദ, മുശൈരിബ്, ദോഹ അല്‍ജദീദ, ഉംഗുവൈലിന, മതാര്‍ അല്‍ഖദീം, ഒഖ്ബ ഇബ്‌നു നാഫി, ഇക്കോണിക് സോണ്‍, റാസ് അബുഫൊന്താസ് സ്റ്റേഷനുകള്‍ പിന്നിട്ടാണ് തെക്ക് വഖ്‌റയിലെത്തുന്നത്.

35 മിനുട്ടില്‍ താഴെയാണ് യാത്രാസമയം. രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നു വരെ ഓരോ ആറുമിനിട്ടിലുമാണ് സര്‍വീസ്. വാരാന്ത്യദിനങ്ങളായ വെള്ളിയും ശനിയും സര്‍വീസുണ്ടാകില്ല. കൂടുതല്‍ സ്‌റ്റേഷനുകളും ലൈനുകളും തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി തുടരുന്നതിനായാണ് വാരാന്ത്യങ്ങളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജിസിസി പ്രതിസന്ധി: തീര്‍പ്പിനു തടസ്സം ഉപരോധ രാജ്യങ്ങളുടെ പിടിവാശിയെന്ന് ഖത്തര്‍

ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്യൂണിറ്റി ഈദ് ആഘോഷങ്ങളില്‍ വന്‍ ജന്‍പങ്കാളിത്തം