in

ഉംഅല്‍സനീമില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-01-13 18:48:07Z | |
|

ദോഹ: ഖത്തര്‍ ഫ്യുവല്‍(വുഖൂദ്) ഉംഅല്‍സനീമില്‍(ഐന്‍ഖാലിദ്-2) പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. ഇതോടെ വുഖൂദിന്റെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം 99 ആയി. പുതിയൊരു ഫിക്‌സഡ് പെട്രോള്‍ സ്‌റ്റേഷന്‍ കൂടി തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് വുഖൂദ് സിഇഒ എന്‍ജിനിയര്‍ സാദ് റാഷിദ് അല്‍മുഹന്നദി അറിയിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ഇന്ധന, ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനായി പുതിയ പെട്രോള്‍ സ്‌റ്റേഷനുകളുടെ നിര്‍മാണം വുഖൂദ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 20,000 സ്‌ക്വയര്‍മീറ്ററിലായാണ് ഉംഅല്‍സനീം സ്റ്റേഷന്‍. മൂന്നു ലൈനുകളിലായി ഒന്‍പത് ഡിസ്‌പെന്‍സറുകളുണ്ട്. 24 മണിക്കൂറും സേവനമുണ്ടാകും. ഉംഅല്‍സനീം/ഐന്‍ഖാലിദ് ഖേലകളിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമായിരിക്കും ഈ സ്‌റ്റേഷന്‍. സിദ്ര സ്‌റ്റോര്‍, കാര്‍വാഷ് സൗകര്യം, ഓയില്‍ ചെയ്ഞ്ച്, ടയര്‍ അറ്റകുറ്റപ്പണി, എല്‍പിജി സിലിണ്ടര്‍ വില്‍പ്പന, ചെറിയ വാഹനങ്ങള്‍ക്കായുള്ള ഗാസോലിന്‍, ഡീസല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന എന്നീ സേവനങ്ങളുമുണ്ടാകും. 13 പെട്രോള്‍ സ്‌റ്റേഷന്‍ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇവയില്‍ മിക്കതും ഈ വര്‍ഷം ആദ്യപാദത്തില്‍തന്നെ പ്രവര്‍ത്തനസജ്ജമാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്വിക്ക് രണ്ടാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ഐസിബിഎഫ് പ്രവാസി ഇന്‍ഷുറന്‍സ്: കൊടാക്ക പ്രചാരണത്തിന് തുടക്കം