
ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ജനറല്‍ സര്‍വീസസ് അഫയേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉംസലാല്‍ മുനിസിപ്പാലിറ്റിയില്‍ വിപുലമായ ശുചീകരണ കാമ്പയിന് നടപ്പാക്കി. മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജനറല്‍ ക്ലീനിങ് വകുപ്പുമായി ഏകോപിപ്പിച്ചായിരുന്നു ആറുദിവസത്തെ കാമ്പയിന്.
ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പരിധിയിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി 100 ടണ്‍ മാലിന്യങ്ങളും 500 ടണ്‍ ഉപേക്ഷിക്കപ്പെട്ട ടയറുകളും നീക്കം ചെയ്തു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ആരോഗ്യനിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അല്‍വഖ്റ ഫിഷ് മാര്‍ക്കറ്റിലും പരിശോധന നടത്തി. 50 കിലോഗ്രം അഴുകിയ മത്സ്യങ്ങളും ഞണ്ടും നശിപ്പിച്ചു.