in ,

ഉം ഗാനില്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു

ദോഹ: ഖത്തര്‍ ഫ്യുവല്‍(വുഖൂദ്) ഉം ഗാനില്‍ പുതിയ പെട്രോള്‍ സ്‌റ്റേഷന്‍ തുറന്നു. പുതിയൊരു ഫിക്‌സഡ് പെട്രോള്‍ സ്‌റ്റേഷന്‍ കൂടി തുറക്കാനായതില്‍ സന്തോഷമുണ്ടെന്ന് വുഖൂദ് സിഇഒ എന്‍ജിനിയര്‍ സാദ് റാഷിദ് അല്‍മുഹന്നദി അറിയിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

ഇന്ധന, ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനായി പുതിയ പെട്രോള്‍ സ്‌റ്റേഷനുകളുടെ നിര്‍മാണം വുഖൂദ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. 9600 സ്‌ക്വയര്‍മീറ്ററിലായാണ് ഉം ഗാന്‍ സ്റ്റേഷന്‍. മൂന്നു ലൈനുകളിലായി ഒന്‍പത് ഡിസ്‌പെന്‍സറുകളുണ്ട്.

24 മണിക്കൂറും സേവനമുണ്ടാകും. സിദ്ര സ്‌റ്റോര്‍, കാര്‍വാഷ് സൗകര്യം, ഓയില്‍ ചെയ്ഞ്ച്, ടയര്‍ അറ്റകുറ്റപ്പണി, എല്‍പിജി സിലിണ്ടര്‍ വില്‍പ്പന, ചെറിയ വാഹനങ്ങള്‍ക്കായുള്ള ഗാസോലിന്‍, ഡീസല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന എന്നീ സേവനങ്ങളുമുണ്ടാകും.

24പെട്രോള്‍ സ്‌റ്റേഷന്‍ പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇവയില്‍ മിക്കതും 2019ല്‍ പ്രവര്‍ത്തനസജ്ജമാകും. 2020 ആകുമ്പോഴേക്കും 114 പെട്രോള്‍ സ്‌റ്റേഷനുകളാണ് വുഖൂദ് ലക്ഷ്യമിടുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ദായേന്‍ മുനിസിപ്പാലിറ്റി ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തി

2022 ലോകകപ്പ്: പരിശീലന മൈതാനങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍