Friday, February 21

‘ഉണര്‍വ്വ് 2019’ ഇന്‍കാസ് ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

Spread the love
ഇന്‍കാസ് ‘ഉണര്‍വ്വ് 2019’ല്‍ അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മറ്റി  ഐ.സി.സിയില്‍ സംഘടിപ്പിച്ച ദ്വിദിന പഠന ക്യാമ്പ് ‘ഉണര്‍വ്വ് 2019’ സമാപിച്ചു. 20ന്് ഐ.സി.സി മംബൈ ഹാളില്‍ ചേര്‍ന്ന വനിതാ  ജവഹര്‍ ബാലവേദി സംഗമം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി മെംബര്‍ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ കെ.പി.സി.സി  വിചാര്‍ വിഭാഗ്  കൊല്ലം ജില്ലാ ചെയര്‍ പേഴ്‌സണ്‍ താഹിനാ എസ്   മോട്ടിവേഷന്‍ ക്ലാസ്സ് നല്‍കി.

21  വെള്ളിയഴ്ച ഐ.സി.സി അശോക ഹാളില്‍ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം  കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല നിര്‍വഹിച്ചു. ആദ്യ സെഷനില്‍ ‘മതേതര ഇന്ത്യ വെല്ലു വിളികളും അതിജീവനവും’ എന്ന വിഷയത്തില്‍ അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ക്ലാസ്സെടുത്തു. രണ്ടാം് സെഷനില്‍ ‘ഫാസിസത്തിന്റെ കാണാപ്പുറങ്ങള്‍’  എന്ന വിഷയത്തില്‍ മുന്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് മെംബര്‍ കാവില്‍ പി. മാധവന്‍ ക്ലാസ്സെടുത്തു.

വൈകിട്ട് റിയാസ് കാരിയാടിന്റെ  നേതൃത്വത്തില്‍ കലാപരിപാടികളും നടന്നു. സമാപന  പൊതു സമ്മേളനത്തില്‍ ഷാനിമോള്‍ ഉസ്മാന്‍, ജ്യോതികുമാര്‍ ചാമക്കാല, കാവില്‍ പി. മാധവന്‍, താഹിനാ എസ്, ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല, ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ്  പ്രസിഡണ്ട്  കെ.കെ.ഉസ്മാന്‍, കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, അന്‍വര്‍ സാദത്ത്,അഡ്വ: സുനില്‍ കുമാര്‍,മനോജ് കൂടല്‍, സുരേഷ് കരിയാട്, വിപിന്‍ മേപ്പയ്യൂര്‍, സിറാജ് പാലൂര്‍, കരീം സംസാരിച്ചു.  

കോഴിക്കോട് ജില്ലാ ഇന്‍കാസ് പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് സിവി സ്വാഗതവും ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.