in

ഉത്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ

ദോഹ: ലോകമെമ്പാടും ഉത്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ സേവനങ്ങള്‍ വര്‍ധിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ ആഗോളവ്യാപാരത്തിന്റെ തുടര്‍ച്ചയും അവശ്യസാധനങ്ങളുടെ ഗതാഗതവും ഉറപ്പാക്കുന്നതിനായാണ് ചരക്ക് നീക്കം ശക്തിപ്പെടുത്തിയത്.
കാര്‍ഗോ വിമാനങ്ങള്‍ക്കു പുറമെ യാത്രാ വിമാനങ്ങളും ചരക്ക് ഗതാഗതത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തില്‍, ലോകമെമ്പാടുമുള്ള കോവിഡ് ബാധിത പ്രദേശങ്ങളിലേക്ക് 50,000,000 കിലോയിലധികം മെഡിക്കല്‍, സഹായ വിതരണങ്ങള്‍ എയര്‍ലൈന്‍ എത്തിച്ചിട്ടുണ്ട്. പൂര്‍ണമായും ലോഡുചെയ്ത 500 ബോയിംഗ് 777 ചരക്കുകപ്പലുകള്‍ക്ക് തുല്യമാണിത്. ലോകമെമ്പാടുമുള്ള അവശ്യവസ്തുക്കളുടെയും സുപ്രധാന സഹായങ്ങളുടെയും വിതരണം ഉറപ്പാക്കിക്കൊണ്ട് ആഗോള വ്യാപാരത്തെ പിന്തുണക്കേണ്ടത് മുന്‍പെന്നത്തേക്കാളും പ്രധാനമാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ട് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. സമയബന്ധിതമായി ചരക്കുനീക്കത്തിനുള്ള ആവശ്യം നിറവേറ്റുന്നതിന് സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ച വിവിധ രാജ്യങ്ങളിലെ എയര്‍പോര്‍ട്ട് അതോറിറ്റികള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലര്‍മാര്‍, കാര്‍ഗോ ഏജന്റുമാര്‍, സര്‍ക്കാരുകള്‍ എന്നിവരോടു നന്ദിയുണ്ടെന്നും അല്‍ബാകിര്‍ പറഞ്ഞു. നിലവിലുള്ള വാണിജ്യ ക്രമീകരണങ്ങള്‍ മാറ്റിനിര്‍ത്തി കോവിഡ് മോശമായി ബാധിച്ച പ്രദേശങ്ങളിലേക്ക് മാനുഷിക ദുരിതാശ്വാസ കയറ്റുമതിക്ക് മുന്‍ഗണന നല്‍കാന്‍ പിന്തുണച്ച ദീര്‍ഘകാല വാണിജ്യ ഉപഭോക്താക്കളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ക്ക് സേവനം ചെയ്യാനാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വ്യാപനം തടയുന്നതിന് ഖത്തര്‍ സമയബന്ധിതമായ നടപടികളെടുത്തതായി വിദഗ്ദ്ധര്‍

ബാങ്ക് അക്കൗണ്ടില്ലാത്ത വീട്ടുവേലക്കാര്‍ക്ക് ഉടന്‍ സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശം