in ,

ഉപകാര്‍ പതിനഞ്ചാം വാര്‍ഷികം: മോന്‍സ് ജോസഫ് എംഎല്‍എ പങ്കെടുത്തു

ദോഹ: പാല-കടത്തുരുത്തി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയായ ഉപകാര്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഐ.സി.സി ഹാളില്‍ നടന്ന പരിപാടി കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിനോദ് കുമാര്‍, കൂട്ടായ്മ രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേകൂറ്റ്, അബ്ദുറസാഖ്, ഹാര്‍ലി ലൂക്ക് തോമസ്, ഷിന്‍സ് സ്റ്റീഫന്‍ ആശംസകള്‍ നേര്‍ന്നു.

പ്രസിഡണ്ട് തങ്കച്ചന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്‍ സലാം, ജോസ് നമ്പുശേരിയില്‍, ജോസ് ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജിജോയ് ജോര്‍ജ് സ്വഗതവും ജോര്‍ജ് ജോസഫ് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബേഖുദി ലൈവ് ഈ മാസം 21ന്

പൊതുവാച്ചേരി മഹല്ല് റിലീഫ് കമ്മിറ്റി ജനറല്‍ ബോഡി യോഗം