
ദോഹ: വൊഡാഫോണ്‍ ഖത്തര്‍ ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ വിനോദ ഓഫര്‍ പ്രഖ്യാപിച്ചു. ദക്ഷിണേഷ്യന്‍ വിനോദപരിപാടികള്‍ ആസ്വദിക്കാനുള്ള അവസരമാണ് വൊഡാഫോണ്‍ ഖത്തര്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.
ആഗോള ഇന്ത്യന്‍ വിനോദ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ പിഎല്‍സിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ദക്ഷിണേഷ്യന്‍ എന്റര്‍ടൈന്‍മെന്റ് ഒടിടിയുമായി(ഓവര്‍-ദി-ടോപ്പ്) വൊഡാഫോണ്‍ ഖത്തര്‍ തന്ത്രപരമായ പങ്കാളിത്തം പൂര്‍ത്തീകരിച്ചു. ഇറോസ് നൗവില്‍നിന്നും ഉന്നതനിലവാരത്തിലുള്ള ദക്ഷിണേന്ത്യന്‍ വിനോദങ്ങളിലേക്കും സിനിമകള്‍, സീരിസ്, സംഗീതം എന്നിവയുള്‍പ്പടെയുള്ള ഉള്ളടക്കങ്ങളും അടങ്ങിയ വിശാലമായ ശ്രേണിയിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുകയാണ് വൊഡാഫോണ്‍ ഇതിലൂടെ ചെയ്യുന്നത്.
ഈ പങ്കാളിത്തത്തിലൂടെ വൊഡാഫോണ്‍ ഖത്തറിന്റെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇറോസ് നൗവിന്റെ വിനോദസൗകര്യങ്ങള്‍ ആസ്വദിക്കാനാകും. വിവിധ ഭാഷകളിലായി 12,0000ലധികം സിനിമകള്‍, ഒറിജിനല്‍ സീരിസ്, സംംഗീതം, അടുത്തിടെ തുടങ്ങിയ ഹ്രസ്വഫോര്‍മാറ്റ് ഉള്ളടക്കമായ ഇറോസ് നൗ ക്വിക്കി എന്നിവയെല്ലാം ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
ഈ പങ്കാളിത്തം വൊഡാഫോണ്‍ ഖത്തറിന്റെ ഉപഭോക്തൃ അടിത്തറയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ബോളിവുഡ് ചിത്രങ്ങളും പരമ്പരകളും ഖത്തറിലെ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയമാണ്. അത് ആസ്വദിക്കുന്നതിനുള്ള അവസരമാണ് വൊഡാഫോണ്‍ ഒരുക്കുന്നത്.
ഇറോസ് നൗവുമായുള്ള പങ്കാളിത്തത്തിലൂടെ ഉയര്‍ന്നനിലവാരമുള്ള ദക്ഷിണേഷ്യന്‍ വിനോദ ഉള്ളടക്കം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് വൊഡാഫോണ്‍ ഖത്തര്‍ കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റ് ഡയറക്ടര്‍ ഷൗവ്കത് ബെര്‍ദീവ് പറഞ്ഞു.
സൗകര്യപ്രദമായ ബില്ലിങിലൂടെ ഇറോസ് നൗ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് കാണാനാകും. പ്രതിദിനം ഒരു റിയാലും ആഴ്ചയില്‍ അഞ്ചു റിയാലും പ്രതിമാസം 15 റിയാലുമാണ് നിരക്ക്. വൊഡാഫോണ്‍ അക്കൗണ്ട് മുഖേന തുക അടക്കാം.