in ,

ഉപരോധം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് ഖത്തര്‍

ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി

ദോഹ: ഉപരോധം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തര്‍. മനുഷ്യാവകാശം, യുഎന്‍ ചാര്‍ട്ടറുകള്‍, രാജ്യാന്തര നിയമങ്ങള്‍ എന്നിവയെല്ലാം ലംഘിച്ചുകൊണ്ടാണ് രണ്ടുവര്‍ഷം മുന്‍പ് ഖത്തറിനെതിരെ ഉപരോധം അടിച്ചേല്‍പ്പിച്ചത്. രാജ്യാന്തര സഹകരണത്തെയും രാജ്യാന്തര ബഹുസ്വര സംവിധാനത്തെയും ഉപരോധം ദുര്‍ബലപ്പെടുത്തിയതായും ഖത്തര്‍ വ്യക്തമാക്കി.

ബഹുരാഷ്ട്രാസംവിധാനം ദുര്‍ബലമാകുന്നത് രാജ്യാന്തര ബന്ധങ്ങളില്‍ അടിച്ചമര്‍ത്തലിന്റെയും ഭയപ്പെടുത്തി ഭരിക്കലിന്റെയും നയങ്ങള്‍ പ്രചരിക്കുന്നതിനിടയാക്കും. നിയമ ചട്ടങ്ങള്‍ക്കു പകരം വനനിയമങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണ് ഉപരോധം. യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമാധാന നയതന്ത്രവും ബഹുസ്വരതയും സംബന്ധിച്ച രാജ്യാന്തര ദിനത്തോടനുബന്ധിച്ച് യുഎന്‍ പൊതുസഭയിലെ സെഷനില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

രാജ്യാന്തര സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിസന്ധികളും രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങളും ലോകത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്നുണ്ട്. യുഎന്‍ സംവിധാനം രൂപീകരിക്കപ്പെട്ടതുമുതലുള്ള ബഹുസ്വര- ബഹുതല രാജ്യാന്തര പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും ശൈഖ ആലിയ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാന കരാര്‍, സുസ്ഥിര വികസന അജണ്ട 2030, കുടിയേറ്റത്തിനായുള്ള ആഗോള ഉടമ്പടി എന്നിവ അവര്‍ പ്രത്യേകമായി സൂചിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീര്‍ കപ്പ് ഫൈനല്‍ അല്‍വഖ്‌റ സ്റ്റേഡിയത്തില്‍

അഗ ഖാന്‍ വാസ്തുവിദ്യാ പുരസ്‌കാരം: ചുരുക്കപ്പട്ടികയില്‍ മുശൈരിബ് മ്യൂസിയം