in ,

ഉപരോധത്തെ ഖത്തര്‍ സാമ്പത്തിക വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തി: ഒബിജി റിപ്പോര്‍ട്ട്

ദോഹ: സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധത്തെ ഖത്തര്‍ സാമ്പത്തിക വളര്‍ച്ചക്കായി വിജയകരമായി ഉപയോഗിച്ചെന്ന് ഓക്‌സഫഡ് ബിസിനസ് ഗൂപ്പി(ഒബിജി)ന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

എന്നാല്‍ ഇക്കാലയളവില്‍ നിരവധി പരിഷ്‌കാരങ്ങളും പുതിയ പങ്കാളികളുമായുള്ള വ്യാപാര ബന്ധത്തിനും സാമ്പത്തിക വൈവിധ്യവത്കരണത്തിലുമാണ് ഖത്തര്‍ ശ്രദ്ധചെലുത്തിയത്. വെല്ലുവിളികള്‍ക്കിടയിലും 2017ല്‍ ജി.ഡി.പി 1.6 ശതമാനം വര്‍ധിപ്പിക്കാനും കഴിഞ്ഞ വര്‍ഷം 2.2ശതമാനം വര്‍ധിപ്പിക്കാനും ഖത്തറിന് കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഖത്തര്‍ സാമ്പത്തിക മേഖല 2.6 ശതമാനത്തിന്റെ വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) നിരീക്ഷിക്കുന്നതെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നു. ഉപരോധത്തിന് മുമ്പ് ഖത്തറിന്റെ വ്യാപാരത്തിന്റെ 60ശതമാനവും ഉപരോധ രാജ്യങ്ങള്‍ വഴിയാണ് നടന്നിരുന്നത്. 

എന്നാല്‍ നിലവില്‍ അത്തരമൊരു സാഹചര്യമല്ലെന്നും അയല്‍ക്കാരില്‍ നിന്നും വിഭിന്നമായി പുതിയ പങ്കാളികളുമായാണ് ഖത്തറിന്റെ വ്യാപാരം കൂടുതലായി നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, കൂടാതെ തുര്‍ക്കി എന്നിവയുമായെല്ലാം ഖത്തറിന്റെ വ്യാപാര ബന്ധം അനുദിനം വളര്‍ന്നു വരികയാണ്. 

സെപ്റ്റംബര്‍ 2017ല്‍ ഹമദ് തുറമുഖത്തിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനാരംഭത്തോടെയാണ് പുതിയ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ വ്യാപാരം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. കാര്‍ഷിക മേഖലയില്‍ ഖത്തര്‍ അടുത്തിടെ നേടിയ സ്വയംപര്യാപ്തത ഉപരോധം കൊണ്ടു ലഭിച്ചതാണ്.

പ്രാദേശിക കാര്‍ഷിക ശക്തി വര്‍ധിപ്പിക്കാനായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ഖത്തര്‍ ഉപരോധം ആരംഭിച്ചത് മുതല്‍ നടപ്പിലാക്കിയത്. ആയിരിക്കണക്കിന് പശുക്കളെ ഇറക്കുമതി ചെയ്യുകയും കോഴിയിറിച്ചിക്കും മറ്റുമായി കൂടുതല്‍ ഫാമുകള്‍ ആരംഭിക്കുകയും ചെയ്തു.  

2017ല്‍ പ്രാദേശിക ആവശ്യത്തിനുള്ള പാലുത്പന്നങ്ങളില്‍ 20 ശതമാനം മാത്രമായിരുന്നു ഖത്തറില്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2019 ആകുമ്പോഴേക്കും പാലുത്പന്നങ്ങളും പോള്‍ട്രി ഉത്പന്നങ്ങളും ഒമാനിലേക്കും യമനിലേക്കും കയറ്റി അയക്കുന്ന നിലയിലേക്ക് രാജ്യം വളര്‍ന്നെന്നും ഒബിജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ വ്യാപാരങ്ങളില്‍ 100ശതമാനം ഉടമസ്തതയോടെ നിക്ഷേപമിറക്കാന്‍ അവസരം നല്‍കിയതും പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇത്തരം നിക്ഷേപങ്ങള്‍ക്ക്  അവസരമൊരുക്കിയതും ഉപരോധത്തെ മറികടക്കാനുള്ള മറ്റൊരു വഴിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റവാളിയുടെ ശിക്ഷ ഉറപ്പാക്കണമെന്ന് ഐ എം എഫ്

കെഎംസിസി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു