in ,

ഉവൈസ് സര്‍മാദിന്റെ പ്രഭാഷണം സെപ്തംബര്‍ 11ന്

ഉവൈസ് സര്‍മാദ്‌

ദോഹ; കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്നിന്റെ ചട്ടക്കൂട് കണ്‍വന്‍ഷന്റെ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് സെക്രട്ടറി ഉവൈസ് സര്‍മാദിന്റെ പ്രഭാഷണം സെപ്തംബര്‍ 11ന് ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ നടക്കും. ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റി സ്പീക്കേഴ്‌സ് സീരിസിന്റെ ഭാഗമായാണ് പ്രഭാഷണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന പ്രമുഖ വ്യക്തിത്വമാണ് ഉവൈസ് സര്‍മാദ്.

നമ്മള്‍ എന്തിനാണ് കാത്തിരിക്കുന്നത്? കാലാവസ്ഥാ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനായുള്ള അടിയന്തര സാഹചര്യം എന്ന പ്രമേയത്തില്‍ 11ന് ഉച്ചക്ക് പന്ത്രണ്ടര മുതല്‍ ഒന്നരവരെയാണ് പ്രഭാഷണം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. പ്രഭാഷണത്തിനുശേഷം ചോദ്യത്തോര സെഷനുമുണ്ടാകും.

കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ലോകം ലക്ഷ്യബോധത്തോടെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉവൈസ് സര്‍മാദ് വിശദീകരിക്കും.

പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സുസ്ഥിരമായ ജീവിതശൈലി തെരഞ്ഞെടുപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുവജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ അറബ് യൂത്ത് ക്ലൈമറ്റ് മൂവ്‌മെന്റ് ഖത്തറുമായി സഹകരിച്ചാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തീവ്രവാദത്തിന്റെ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് രാജ്യാന്തര സമ്മേളനം

നാലു മാസത്തിനുള്ളില്‍ 20 രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍