
ദോഹ; കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്നിന്റെ ചട്ടക്കൂട് കണ്‍വന്‍ഷന്റെ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് സെക്രട്ടറി ഉവൈസ് സര്‍മാദ് എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശിച്ചു. ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റി സ്പീക്കേഴ്‌സ് സീരിസില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയതായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന പ്രമുഖ വ്യക്തിത്വമാണ് ഉവൈസ് സര്‍മാദ്. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ലോകം ലക്ഷ്യബോധത്തോടെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉവൈസ് സര്‍മാദ് പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എജ്യൂക്കേഷന്‍ സിറ്റി സന്ദര്‍ശനത്തിനിടയിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ പ്രാധാന്യമാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്.